Friday, September 21st, 2018

ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി; പെരുവഴിയിലായി പ്രവാസികള്‍

      തിരു: നയതന്ത്രബന്ധം വിച്ഛേദിച്ചതിന്റെ ഭാഗമായി ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നു മുതല്‍ നിറുത്തുന്നതോടെ നൂറുകണക്കിന് മലയാളികളുടെ യാത്ര പെരുവഴിയിലാവും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നിത്യേന പുലര്‍ച്ചെ നാലര്ക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ സര്‍വീസ് മുടങ്ങില്ലെങ്കിലും ദോഹയിലെത്തി അവിടെ നിന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരാണ് കുടുങ്ങിയത്. തിരുവനന്തപുരത്തു നിന്ന് ഖത്തര്‍ എയര്‍വേയ്‌സില്‍ ദോഹയിലെത്തി സൗദിഅറേബ്യയിലെ അബഹ, ദമാം, മദീന, തായിഫ് എന്നിവിടങ്ങളിലേക്കും ബെഹറിനിലേക്കും അബുദാബിയിലേക്കുമെല്ലാം പോവുന്ന യാത്രക്കാര്‍ ഏറെയുണ്ട്. ഗുണനിലവാരമുള്ള … Continue reading "ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി; പെരുവഴിയിലായി പ്രവാസികള്‍"

Published On:Jun 6, 2017 | 8:49 am

Qatar Airways Full

 

 

 

തിരു: നയതന്ത്രബന്ധം വിച്ഛേദിച്ചതിന്റെ ഭാഗമായി ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നു മുതല്‍ നിറുത്തുന്നതോടെ നൂറുകണക്കിന് മലയാളികളുടെ യാത്ര പെരുവഴിയിലാവും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നിത്യേന പുലര്‍ച്ചെ നാലര്ക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ സര്‍വീസ് മുടങ്ങില്ലെങ്കിലും ദോഹയിലെത്തി അവിടെ നിന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരാണ് കുടുങ്ങിയത്.
തിരുവനന്തപുരത്തു നിന്ന് ഖത്തര്‍ എയര്‍വേയ്‌സില്‍ ദോഹയിലെത്തി സൗദിഅറേബ്യയിലെ അബഹ, ദമാം, മദീന, തായിഫ് എന്നിവിടങ്ങളിലേക്കും ബെഹറിനിലേക്കും അബുദാബിയിലേക്കുമെല്ലാം പോവുന്ന യാത്രക്കാര്‍ ഏറെയുണ്ട്. ഗുണനിലവാരമുള്ള സേവനങ്ങളും മികച്ച സര്‍വീസുമായതിനാല്‍ സമീപരാജ്യങ്ങളിലേക്കുള്ള യാത്രക്കാരും ഖത്തര്‍ എയര്‍വേയ്‌സില്‍ ദോഹയിലെത്തുകയാണ് പതിവ്. ഖത്തറില്‍ നിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഫ്‌ലൈ ദുബായ്, എത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍അറേബ്യ എന്നിവയെല്ലാം തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നേരിട്ട് ദുബായിലേക്കും അബുദാബിയിലേക്കുമാണ് പറക്കുന്നത്. സൗദിഅറേബ്യയുടെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ഫ്‌ലൈ ദുബായ്, എയര്‍അറേബ്യ എന്നിവ ദുബായ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ഖത്തര്‍ വഴി യാത്രചെയ്യേണ്ടിയിരുന്നവര്‍ ഈ വിമാനങ്ങളിലേക്ക് യാത്ര മാറ്റിയിട്ടുണ്ട്. പക്ഷേ, ഇത് പ്രതിദിന സര്‍വീസല്ലെന്നത് യാത്രക്കാരെ വലയ്ക്കും. സൗദിയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദിയ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് തുടങ്ങിയിട്ടുമില്ല. അതിനിടെ, സൗദിഅറേബ്യയിലേക്ക് പറക്കുന്നത് ഇന്നലെ ഉച്ചയോടെ ഖത്തര്‍ എയര്‍വേയ്‌സും അവസാനിപ്പിച്ചതോടെ ഇന്നു പുലര്‍ച്ചെ ഖത്തറിലെത്തി കണക്ഷന്‍ ഫ്‌ലൈറ്റ് പിടിക്കേണ്ടവര്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്.
മൂന്നുലക്ഷത്തിലേറെ മലയാളികളാണ് ഖത്തറില്‍ ജോലിയും ബിസിനസുമായി കഴിയുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും സ്ഥിതിഗതികള്‍ വേഗത്തില്‍ ശാന്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LIVE NEWS - ONLINE

 • 1
  17 mins ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 2
  2 hours ago

  ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

 • 3
  2 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 4
  5 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 5
  6 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 6
  9 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 7
  10 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 8
  10 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 9
  11 hours ago

  പെട്രോളിന് ഇന്നും വില കൂടി