Saturday, July 20th, 2019

റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

കളിക്കളത്തിലും ഗാലറിയിലും മാത്രമല്ല, ലോകത്തുടനീളം ആവേശത്തിന്റെ അലകടല്‍ തീര്‍ത്ത് 21ാം എഡിഷന്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിനു കൊടിയിറങ്ങി. പ്രവചനങ്ങള്‍ക്ക് അതീതമായ ശുഭാവസാനം. ഫൈനലില്‍ അട്ടിമറികളൊന്നും സംഭവിച്ചില്ല. തലയെടുപ്പോടെ രണ്ടാം തവണയും ഫ്രാന്‍സ് ലോക ഫുട്‌ബോളിന്റെ രാജാക്കന്‍മാരായി. കന്നി ലോകകപ്പില്‍ മുത്തമിടാനെത്തിയ ക്രൊയേഷ്യയെയാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ കുട്ടികള്‍ തകര്‍ത്തത്. റഷ്യയുടെ വിപ്ലവമണ്ണില്‍ ടെല്‍സ്റ്റാര്‍ എന്ന പന്തിനു ചുറ്റുമായിരുന്നു കഴിഞ്ഞ 31 നാള്‍ 32 രാജ്യങ്ങളും 736 കളിക്കാരും. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും വര്‍ണത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ സാര്‍വദേശീയ … Continue reading "റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം"

Published On:Jul 16, 2018 | 2:18 pm

കളിക്കളത്തിലും ഗാലറിയിലും മാത്രമല്ല, ലോകത്തുടനീളം ആവേശത്തിന്റെ അലകടല്‍ തീര്‍ത്ത് 21ാം എഡിഷന്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിനു കൊടിയിറങ്ങി. പ്രവചനങ്ങള്‍ക്ക് അതീതമായ ശുഭാവസാനം. ഫൈനലില്‍ അട്ടിമറികളൊന്നും സംഭവിച്ചില്ല. തലയെടുപ്പോടെ രണ്ടാം തവണയും ഫ്രാന്‍സ് ലോക ഫുട്‌ബോളിന്റെ രാജാക്കന്‍മാരായി. കന്നി ലോകകപ്പില്‍ മുത്തമിടാനെത്തിയ ക്രൊയേഷ്യയെയാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ കുട്ടികള്‍ തകര്‍ത്തത്. റഷ്യയുടെ വിപ്ലവമണ്ണില്‍ ടെല്‍സ്റ്റാര്‍ എന്ന പന്തിനു ചുറ്റുമായിരുന്നു കഴിഞ്ഞ 31 നാള്‍ 32 രാജ്യങ്ങളും 736 കളിക്കാരും. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും വര്‍ണത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ സാര്‍വദേശീയ മാമാങ്കം. അങ്ങനെ മെസി, നെയ്മര്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മുഹമ്മദ് സലാഹ്, റോമലു ലുക്കാക്കു തുടങ്ങി അതിമിടുക്കരായ താരങ്ങള്‍ കാണികള്‍ക്ക് ഹരം പകര്‍ന്നു. ചരിത്രത്തില്‍ ആദ്യമായാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. അതും മറ്റൊരു ചരിത്രമായി. അത്യാധുനിക ശില്‍പ ചാരുതയോടെയും സാങ്കേതിക തികവിലും നിര്‍മിച്ച ലുഷ്‌നികി സ്‌റ്റേഡിയത്തിലായിരുന്നു കിക്കോഫും കലാശക്കളിയും. പ്രഥമ മല്‍സരങ്ങളില്‍ പേരിനൊത്ത പ്രകടനമല്ല ഫ്രാന്‍സ് കാഴ്ചവച്ചിരുന്നത്. പലപ്പോഴും പ്രകടനം കടലാസില്‍ മാത്രമൊതുങ്ങുമോയെന്നു തോന്നിച്ചു. എന്നാല്‍ പിന്നീട് വിരസമായ ശൈലിയില്‍നിന്ന് ആക്രമണ ഫുട്‌ബോളിന്റെ വശ്യതയിലേക്കു ഫ്രാന്‍സ് ചുവടുമാറ്റി. തുടര്‍ന്നിങ്ങോട്ട് അതിവേഗ ഫ്രഞ്ച് ആക്രമണത്തിനു മുന്നില്‍ എതിര്‍ടീമുകളുടെ പ്രതിരോധം തകര്‍ന്നടിഞ്ഞു. കെലിയന്‍ എംബാപ്പെയും ഗ്രീസ്മാനും ജിറൂഡും പോള്‍ പോഗ്‌ബെയും അടങ്ങുന്ന പ്രതിഭാധനരായ താരങ്ങള്‍ നിറഞ്ഞുകളിച്ചു. എന്നാല്‍, നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ് ക്രൊയേഷ്യയുടെ മടക്കം. സ്വപ്‌നസമാനമായ പ്രകടനമായിരുന്നു ലോകകപ്പില്‍ അവരുടേത്. ഒന്നുമല്ലാതിരുന്ന ഒരു ടീം ലോക ഫുട്‌ബോളിന്റെ ഫൈനലിലെത്തിയ മുഹൂര്‍ത്തത്തെ എങ്ങനെ വിശേഷിപ്പിക്കാനാവും.
ഓരോ മല്‍സരത്തെയും മികച്ച പാഠമായി സമീപിച്ചും എതിരാളിയുടെ തന്ത്രങ്ങള്‍ മനസ്സിലാക്കിയും അവര്‍ മുന്നേറി. എന്നാല്‍, മൂര്‍ച്ചയുള്ള മുന്നേറ്റതാരങ്ങളുടെ അഭാവം സ്‌ലാകോ ഡാലിസിച്ചിന്റെ കുട്ടികള്‍ക്ക് വിനയായി. ഇനി നമുക്ക് 2022ല്‍ ഖത്തറില്‍ കാണാം. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുക. റഷ്യന്‍ ലോകകപ്പിനെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഒരു സുവര്‍ണാവസരമാണ്. കേരളത്തിന്റെ മൂന്നിലൊന്നു വലുപ്പം മാത്രമുള്ള രാജ്യമാണ് ഖത്തര്‍. ആകെയുള്ള 26 ലക്ഷം ജനസംഖ്യയില്‍ ആറു ലക്ഷത്തിലേറെയും ഇന്ത്യക്കാര്‍. അതില്‍ ഭൂരിഭാഗവും മലയാളികള്‍. ഫിഫയുടെ ആ പ്രഖ്യാപനത്തിന് ഏറ്റവും കൂടുതല്‍ ആവേശം കൊണ്ടത് മലയാളികള്‍ തന്നെയാണ്. മരുഭൂമിയിലെ ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ മലയാളികളുടെ നിറസാന്നിധ്യമായിരിക്കും എന്നതില്‍ സംശയമില്ല. അതിനാല്‍ ഖത്തര്‍ ലോകകപ്പ് മലയാളികളുടേതു കൂടിയാവും.

LIVE NEWS - ONLINE

 • 1
  2 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 2
  2 hours ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 3
  3 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

 • 4
  3 hours ago

  സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

 • 5
  3 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 6
  3 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 7
  4 hours ago

  കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

 • 8
  4 hours ago

  ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

 • 9
  4 hours ago

  കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും