Tuesday, June 25th, 2019

പുതിയ വ്യാപാര മേഖലകള്‍ തേടി ഖത്തര്‍

ചെറുകിട നിക്ഷേപകര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഖത്തര്‍ ഉറപ്പാക്കുന്നു.

Published On:Apr 13, 2019 | 10:42 am

ദോഹ: എണ്ണ-പ്രകൃതിവാതക മേഖലകളിലെ ആശ്രിതത്വത്തില്‍ നിന്നുമാറി സാമ്പത്തിക വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ഖത്തറിന്റെ പുതിയ നീക്കം. വിവിധ രാജ്യങ്ങളില്‍ പുതുതായി ഉണ്ടാകുന്ന വ്യാപാര അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്ന പദ്ധതികളാണ് രജ്യം നടപ്പാക്കുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ പുതുതായി വ്യാപാരമേഖലകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതുവരെ ഉപയോഗപ്പെടുത്താത്ത ലാഭകരമായ വ്യാപാരമേഖലകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തും.
ഇതിനായി ദീര്‍ഘകാല പദ്ധതി തയാറാക്കുന്നതായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി സാമ്പത്തിക മേഖലക്കൊപ്പം സാങ്കേതിക മേഖലയും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിദേശരാജ്യങ്ങളിലെ നിക്ഷേപാവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.
ഇതിന് നിലവിലുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് മത്സരക്ഷമത വര്‍ധിപ്പിക്കുകയും രാജ്യാന്തര വ്യാപാരം ശക്തമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവ് ഉയര്‍ത്താന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അടുത്തിടെ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരുന്നുണ്ട്. ചെറുകിട നിക്ഷേപകര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഖത്തര്‍ ഉറപ്പാക്കുന്നു. 2030 ആകുമ്പോഴേക്കും എണ്ണ, പ്രകൃതിവാതക ആശ്രിതത്വത്തില്‍ നിന്നു മാറി ഖത്തറിനെ വികസിത വൈജ്ഞാനിക സമൂഹമാക്കുകയാണ് ലക്ഷ്യം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    6 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    8 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    9 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    11 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്