Thursday, September 19th, 2019

യുവത അഹിംസയുടെ പാത പിന്തുടരണം: ഡോ. പി വി രാജഗോപാല്‍

പദയാത്രയുമായി ഇരുപതാം വര്‍ഷം

Published On:Sep 5, 2019 | 12:10 pm

 
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ‘ആയുധം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ആവശ്യം ഹിംസയെ അനുകൂലിക്കുന്ന യുവത്വത്തെയാണ്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് അഹിംസയുടെ പാത പിന്തുടരാന്‍ യുവത തയ്യാറാകണം’. ഗാന്ധിയന്‍ പ്രവര്‍ത്തകരുടെ കണ്ണൂരിലെ ആസ്ഥാനമായ മഹാത്മാ മന്ദിരത്തിലിരുന്ന് വിശ്വശാന്തിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഡോ. പി വി രാജഗോപാലിന്റെ മുഖത്ത് പ്രത്യാശയുടെ കിരണങ്ങള്‍.
നീതിയും സമാധാനവും സാധ്യമാക്കാന്‍ ജനതയെ പ്രേരിപ്പിക്കുന്നതിനായി ആഗോള ജനമന്നേറ്റമെന്ന ലക്ഷ്യവുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദയാത്രയാണ് ഡോ. പി വി രാജഗോപാലിന്റെ അടുത്ത ലക്ഷ്യം. ആഗോള സമാധാന പ്രവര്‍ത്തകനും ഏകതാ പരിഷത്ത് സ്ഥാപകനുമായ ഡോ. പി വി രാജഗോപാല്‍ തില്ലങ്കേരി സ്വദേശിയാണ്. പദയാത്ര ഗാന്ധിയെന്ന് അറിയപ്പെടുന്ന രാജഗോപാല്‍ ഇതിനകം തന്നെ 35,000 കിലോമീറ്റര്‍ ദൂരം പദയാത്രയായി സഞ്ചരിച്ചുകഴിഞ്ഞു.
ലോകത്തിന്റെ വികസനത്തിന് സാങ്കേതിക വിദ്യയും പണവും മാത്രം പോര, സ്‌നേഹവും കരുണയും ലോകത്തില്‍ പടര്‍ത്താന്‍ നമുക്ക് കഴിയണം. ഹിംസ ഒരു വ്യാപാരമായി വളര്‍ന്നുവരുന്ന ലോകത്താണ് നാം ജീവിക്കുന്നത്. അദ്ദേഹം പറയുന്നു.
ഇതിന് വേണ്ടിയുള്ള സന്ദേശമാണ് പുതിയ പദയാത്ര. ഒക്ടോബര്‍ 2ന് ന്യൂഡല്‍ഹിയിലെ ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ നിന്നും തുടങ്ങി അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ജനീവയിലാണ് യാത്ര അവസാനിക്കുക. 14 രാജ്യങ്ങളിലൂടെ കടന്ന് പോകാനാണ് യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ വാഗാ അതിര്‍ത്തി അടച്ചതിനാല്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇപ്പോള്‍ പത്ത് രാജ്യങ്ങളിലൂടെയാണ് പദയാത്ര കടന്നുപോകാന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 14,000 കിലോമീറ്റര്‍ ദൂരമാണ് കാല്‍നടയായി സഞ്ചരിക്കുക. ജനീവയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളും സംഘടിപ്പിക്കും.
പുതുതലമുറയില്‍ ശാന്തിയുടെ മന്ത്രമുയര്‍ത്താന്‍ പരിശ്രമിക്കും. അശാന്തിയുള്ളിടത്തെല്ലാം ശാന്തിക്കായി ശ്രമിക്കും. ഓരോ രാജ്യത്തെത്തുമ്പോഴും അവിടത്തെ തിരസ്‌കൃത സമൂഹവുമായും കര്‍ഷകരുമായും സംവദിക്കും. ഇവരുടെ പ്രശ്‌നങ്ങള്‍ ലോകജനതയ്ക്ക് മുന്നിലെത്തിക്കാനാണ് ശ്രമം. അദ്ദേഹം മനസ് തുറന്നു.
1999 ലാണ് ഡോ. പി വി രാജഗോപാലിന്റെ ആദ്യപദയാത്ര. 3500 കിലോമീറ്റര്‍ ദൂരം താണ്ടി ആറരമാസം കൊണ്ടാണ് യാത്ര അവസാനിച്ചത്. പിന്നീട് നിരവധി പദയാത്രകള്‍. എഴുപത്തിയൊന്ന് വയസ്സ് പിന്നിടുമ്പോഴും യുവത്വത്തിന്റെ ചുറുചുറുക്കോടെ അദ്ദേഹം ഓടിനടക്കുന്നു; ലോക സമാധാനത്തിനായി 21 ാം വയസ്സില്‍ ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാര്‍ക്കിടയില്‍ സമാധാന സന്ദേശവുമായി കര്‍മ്മരംഗം അഹിംസയുടെതാക്കി മാറ്റിയ രാജഗോപാല്‍ നാഗാലാന്റ് മുതല്‍ കണ്ണൂര്‍ വരെ സമാധാനശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

 

LIVE NEWS - ONLINE

 • 1
  15 mins ago

  ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

 • 2
  58 mins ago

  യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 • 3
  1 hour ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 4
  1 hour ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 5
  2 hours ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 6
  2 hours ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 7
  2 hours ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

 • 8
  2 hours ago

  മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

 • 9
  2 hours ago

  നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല