Wednesday, May 22nd, 2019

പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

കുടുംബത്തെയും കച്ചവടവുമൊക്കെ നോക്കി ബാക്കി കാലം ജീവിക്കും.

Published On:Apr 18, 2019 | 1:33 pm

പൊന്നാനി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അന്‍വര്‍. വെറുതെ ഒരാവേശത്തിനല്ല ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തവനൂര്‍ മണ്ഡലത്തില്‍ ഇന്ന് രാവിലെ മന്ത്രി കെ.ടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് വര്‍ഷമായി നിലമ്പൂര്‍ എം.എല്‍.എയായി പ്രവര്‍ത്തിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് തെളിയിച്ചതിന് ശേഷമാണ് പൊന്നാനി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി വോട്ടു ചോദിക്കുന്നത്. വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ നിലമ്പൂരിലെ വികസനമുണ്ട്. ഹൃദയം കൊണ്ടാണ് വോട്ടു ചോദിക്കുന്നത്. എന്നിട്ടും വോട്ടര്‍മാര്‍ക്ക് എന്നെ വേണ്ടെങ്കില്‍ പിന്നെ ഇത് അവസാനിപ്പിക്കുകയാണ് നല്ലത്. കുട്ടികളെയും കുടുംബത്തെയും കച്ചവടവുമൊക്കെ നോക്കി ബാക്കി കാലം ജീവിക്കാമല്ലോ എന്നും അന്‍വര്‍ പറഞ്ഞു.
പൊന്നാനിയില്‍ തോറ്റാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പൊതുവേദിയില്‍ നേരത്തേ അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് രാജിവെക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്.

 

LIVE NEWS - ONLINE

  • 1
    1 min ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    2 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്