Sunday, July 21st, 2019

പിവി അന്‍വറിന്റെ പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍: അപകടസാധ്യതയെന്ന് റിപ്പോര്‍ട്ട്

മണ്ണിടിച്ചില്‍ വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്.

Published On:Jun 16, 2018 | 11:20 am

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കക്കാടംപൊയിലുള്ള ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍. റിസോര്‍ട്ടിന് അടുത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ ഇത് സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്കാവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ, വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബലപ്രദേശത്താണെന്നു കോഴിക്കോട് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം ഇവിടെ വീണ്ടും മണ്ണിടിച്ചില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിന് സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതാണ്. ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പട്ടികയില്‍ അപകടസാധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കക്കാടംപൊയില്‍. ഈ പ്രദേശത്താണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ചിരിക്കുന്നത്. ഇത് വന്‍ അപകടസാധ്യതയാണ് ഉയര്‍ത്തുന്നതെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം താമരശേരി കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതിന് കാരണം പ്രദേശത്ത് സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മിച്ച തടയണ തകര്‍ന്നതാണെന്ന വാര്‍ത്തകള്‍ വന്ന് അതേക്കുറിച്ച് അന്വേഷിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് എംഎല്‍എയുടെ ഉടമസ്ഥതതയിലുള്ള പാര്‍ക്കിന് സമീപവും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു