Wednesday, July 17th, 2019

പഞ്ചാബ് തന്നെ രാജാക്കന്‍മാര്‍

ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ മികവുറ്റ ബാറ്റിംഗാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്.

Published On:Apr 9, 2019 | 9:13 am

മൊഹാലി: ആവേശം മുറ്റിയ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദിനെതിരേ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു ജയം. സണ്‍ റൈസേഴ്‌സ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കി നില്‍ക്കേ നാലു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.
സ്‌കോര്‍: ഹൈദരബാദ് 151/4 കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 151/4 (19.5)
ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ മികവുറ്റ ബാറ്റിംഗാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. രാഹുല്‍ 53 പന്തില്‍ ആറു ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 71 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ അര്‍ദ്ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു സിക്‌സും ആറ് ഫോറും അടക്കം 62 പന്തില്‍ 70 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്താകാതെനിന്നു.
അവസാന ഓവറുകളിലെ കടന്നാക്രമണമാണ് സണ്‍റൈസേഴ്‌സിനെ 150ല്‍ എത്തിച്ചത്. ഇന്നിംഗ്‌സിന്റെ പകുതി വഴിപിന്നിട്ടപ്പോള്‍ 50 റണ്‍സ് മാത്രമായിരുന്നു സന്ദര്‍ശകരുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡെയും (15 പന്തില്‍ 19 റണ്‍സ്) ഡേവിഡ് വാര്‍ണറും 35 പന്തില്‍ 55 റണ്‍സ് നേടിയത് ഉദിച്ചുയരാന്‍ ഹൈദരാബാദിനെ സഹായിച്ചു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ