Tuesday, November 20th, 2018

പുനലൂര്‍ റയില്‍വേസ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ പേ ആന്റ് പാര്‍ക്കിംഗ്

കൊല്ലം: പുനലൂര്‍ റയില്‍വേ സ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ പേ ആന്റ്് പാര്‍ക്കിംഗ്, പേ ആന്റ് ടൊയ്‌ലറ്റ് സംവിധാനവും പ്രവര്‍ത്തനം തുടങ്ങി. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി അവസാന ട്രെയിന്‍ പോകുന്നതു വരെ ഈ സംവിധാനം ഉണ്ടാകും. ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറും മധുര പാസഞ്ചറും എത്തിയതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ഫോര്‍വീലറിന് 10 രൂപയും ബൈക്ക്, ഓട്ടോ എന്നിവയ്ക്ക് അഞ്ചുരൂപയും സൈക്കിളിന് രണ്ടു രൂപയുമാണ് നിരക്ക്. മധുര ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ കഴിഞ്ഞ ആഴ്ചയാണ് … Continue reading "പുനലൂര്‍ റയില്‍വേസ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ പേ ആന്റ് പാര്‍ക്കിംഗ്"

Published On:Oct 1, 2013 | 7:47 pm

കൊല്ലം: പുനലൂര്‍ റയില്‍വേ സ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ പേ ആന്റ്് പാര്‍ക്കിംഗ്, പേ ആന്റ് ടൊയ്‌ലറ്റ് സംവിധാനവും പ്രവര്‍ത്തനം തുടങ്ങി. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി അവസാന ട്രെയിന്‍ പോകുന്നതു വരെ ഈ സംവിധാനം ഉണ്ടാകും. ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറും മധുര പാസഞ്ചറും എത്തിയതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
ഫോര്‍വീലറിന് 10 രൂപയും ബൈക്ക്, ഓട്ടോ എന്നിവയ്ക്ക് അഞ്ചുരൂപയും സൈക്കിളിന് രണ്ടു രൂപയുമാണ് നിരക്ക്. മധുര ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ കഴിഞ്ഞ ആഴ്ചയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പ്രാഥമികമായി മൂന്ന് മാസത്തേക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കരാറുകാരന് ഗ്രൗണ്ടും ടൊയ്‌ലറ്റുകളും കൈമാറി. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഇവിടെ സൗകര്യമുണ്ട്. ആറു മാസം മുന്‍പാണ് ഇവിടെ ഗ്രൗണ്ട് ടാറിങ് നടത്തിയത്.
കൂടുതല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ പുനലൂരില്‍ നിന്ന് എത്തിയതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നു കൂടുതല്‍ യാത്രക്കാര്‍ പുനലൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നുണ്ട്. ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ദിവസവും വൈകിട്ട് 5.30നാണ് പുറപ്പെടുന്നത്. ഈ ട്രെയിന്‍ മടങ്ങിയെത്തുന്നത് അടുത്ത ദിവസം ഉച്ചയ്ക്ക് 2.15നാണ്. രാവിലെ 8.15ന് കൊല്ലത്തേക്കുപോകുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരില്‍
ഇരുചക്രവാഹനത്തില്‍ എത്തി ഇവ ഗ്രൗണ്ടുകളില്‍ പാര്‍ക്കുചെയ്യുന്നവര്‍ ഏറെയാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    6 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    7 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    10 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    13 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    13 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    14 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല