Friday, November 16th, 2018

പുരുഷന്മാര്‍ മത്തന്‍ കുരു കഴിച്ചാല്‍

ദിവസവും ഇത് അല്‍പം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം നല്‍കുകയും ചെയ്യും

Published On:Aug 31, 2018 | 8:45 am

മത്തങ്ങ മാത്രമല്ല, മത്തങ്ങയുടെ കുരുവും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. പുരുഷന്മാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുന്നതാണ് മത്തങ്ങയുടെ കുരു. ദിവസവും ഇത് അല്‍പം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം നല്‍കുകയും ചെയ്യും.
ഫോസ്ഫറസ് ധാരാളം അടങ്ങിയ ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ ഏറെ നല്ലതാണ്. ഇത് നല്ല ഊര്‍ജമുണ്ടാകാന്‍ സഹായിക്കുന്നു ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഇത്. ഇതിലെ മഗ്‌നീഷ്യം ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ശരിയായ ആരോഗ്യത്തിനും രക്തപ്രവാഹം നല്ല പോലെ നടക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഇത്. പുരുഷന്റെ വന്ധ്യതാ പ്രശ്നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് മത്തങ്ങയുടെ കുരു. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ അതായത് പുരുഷ ഹോര്‍മോണ്‍ തോതുയര്‍ത്താന്‍ ഇത് സഹായിക്കുന്നു.
മസിലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ അത്യുത്തമമാണ്. ഇതിലെ പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്. 100 ഗ്രാം മത്തങ്ങയുടെ കുരുവില്‍ 23.33 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.പ്രമേഹ നിയന്ത്രണത്തിനും മത്തന്‍ കുരു ഗുണം ചെയ്യും. ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ലിവര്‍ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ് മത്തങ്ങയുടെ കുരു. ഇത് കരളിനുണ്ടാകുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. മത്തങ്ങയുടെ കുരു കലോറി തീരെ കുറവുള്ള ഒന്നാണ്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താനും കൊഴുപ്പ് ഊര്‍ജമായി മാറ്റാനും സഹായിക്കുന്നു. ഇതു കൊണ്ടുതന്നെ ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

LIVE NEWS - ONLINE

  • 1
    12 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    14 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    14 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    17 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    19 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    20 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    21 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    21 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    21 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി