Thursday, September 20th, 2018

വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം; പള്‍സറിന്റെ കത്ത് പുറത്ത്

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് പുറത്തായി. സുനി തടവില്‍ കഴിയുന്ന കാക്കനാട് സബ് ജയിലിന്റെ സീലോട് കൂടിയുള്ള കത്താണ് ടി.വി ചാനലുകള്‍ പുറത്ത് വിട്ടത്. തനിക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണമെന്ന് കത്തില്‍ സുനി ആവശ്യപ്പെടുന്നു. പോലീസ് പിടിയിലായ ശേഷം ദിലീപ് തന്നെ ഒരിക്കല്‍പോലും തിരിഞ്ഞു നോക്കിയില്ലെന്നും പള്‍സര്‍ സുനി കുറ്റപ്പെടുത്തുന്നു. ദിലീപേട്ടാ ഞാന്‍ സുനിയാണ്. ജയിലില്‍ നിന്നാണ് ഇത് എഴുന്നത്. വളരെ ബുദ്ധിമുട്ടിയാണ് … Continue reading "വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം; പള്‍സറിന്റെ കത്ത് പുറത്ത്"

Published On:Jun 24, 2017 | 3:43 pm

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് പുറത്തായി. സുനി തടവില്‍ കഴിയുന്ന കാക്കനാട് സബ് ജയിലിന്റെ സീലോട് കൂടിയുള്ള കത്താണ് ടി.വി ചാനലുകള്‍ പുറത്ത് വിട്ടത്. തനിക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണമെന്ന് കത്തില്‍ സുനി ആവശ്യപ്പെടുന്നു. പോലീസ് പിടിയിലായ ശേഷം ദിലീപ് തന്നെ ഒരിക്കല്‍പോലും തിരിഞ്ഞു നോക്കിയില്ലെന്നും പള്‍സര്‍ സുനി കുറ്റപ്പെടുത്തുന്നു.
ദിലീപേട്ടാ ഞാന്‍ സുനിയാണ്. ജയിലില്‍ നിന്നാണ് ഇത് എഴുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കത്ത് കൊടുത്തുവിടുന്നത്. ഈ കത്ത് കൊണ്ടുവരുന്നവന് കേസിനെപ്പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ല. എനിക്ക് വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളൂ. കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആവുന്നതിന് മുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം ഈ കേസില്‍പെട്ടതോട് കൂടി എന്റെ ജീവിതം തന്നെ അവസാനിച്ച പോലെയാണ്. എനിക്ക് എന്റെ കാര്യം നോക്കാതെ കാര്യമില്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ നിന്ന അഞ്ചു പേരെ എനിക്ക് സേഫ് ആക്കിയേ പറ്റൂ.
ചേട്ടന്റെ ശത്രുക്കള്‍ എന്നെ വന്ന് കാണുന്നുണ്ട്. ചേട്ടന്എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേക്ക് വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷായെ വിളിച്ചു കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അവിടന്നും എനിക്ക് മറുപടി ഒന്നും എനിക്ക് വന്നില്ല. ഫോണ്‍ വിളിക്കാത്തതിന് കാരണം എന്താണെന്ന് അറിയാമല്ലോ. ഞാന്‍എന്താണ് ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞാല്‍ മതി. എന്നെ ഇനി ശത്രുവായിട്ട് കാണുന്നോ, മിത്രമായിട്ട് കാണുന്നോ എന്ന് അറിയേണ്ട കാര്യം എനിക്കില്ല. എനിക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ കത്ത് കിട്ടിക്കഴിഞ്ഞ് മൂന്ന് ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിന് മുമ്പ് എനിക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസിലാകുമല്ലോല്‍ നാദിര്‍ഷായെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്ത് വായിച്ച ശേഷം ദിലീപേട്ടന്‍ പറയുക.
ഞാന്‍ ഒരാഴ്ച കഴിഞ്ഞാല്‍ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടന്‍ ആലോചിച്ച് തീരുമാനം എടുക്കുക. എനിക്ക് ചേട്ടന്‍ തരാമെന്ന് പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചു മാസം കൊണ്ട് തന്നാല്‍ മതി. ഞാന്‍ നേരിട്ട നാദിര്‍ഷായെ വിളിക്കും. അപ്പോള്‍ എനിക്ക് തീരുമാനം അറിയണം. നാദിര്‍ഷായെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്ക് ആളെ വിടു,ക, അല്ലെങ്കില്‍ എന്റെ ജയിലിലെ നമ്പറിലേക്ക് ഒരു 300 രൂപ മണിഓര്‍ഡര്‍ അയയ്ക്കുക. മണി ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം ചേട്ടന്‍ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്.
ഒരുപാട് കാര്യങ്ങള്‍ നേരിട്ട് പറയണം എന്നുണ്ട്. ഇനി എപ്പോള്‍ അത് പറയാന്‍ പറ്റുമെന്ന് അറിയില്ല. എനിക്ക് ഇനിയും സമയം കളയാനില്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടും ഇല്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ച് ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിക്കാന്‍ നോക്കണം. ഞാന്‍ ജയിലില്‍ ആണെന്നുള്ള കാര്യം ഓര്‍മ വേണം. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞുവന്നാല്‍ ഒന്നും വിശ്വസിക്കണ്ട. എനിക്ക് അനുകൂലമായുള്ള കാര്യങ്ങള്‍ ആ കത്ത് വായിച്ചിട്ട് പറയാന്‍ ഉള്ളതെങ്കില്‍ ഈ കത്ത് കൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക, ഈ കത്ത് വായിക്കുന്നത് വരെ ഞാന്‍ ചേട്ടനെ സേഫ് ആക്കിയിട്ടേയുള്ളൂ. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതുകൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.. കാണാന്‍ ഒരുപാട് ശ്രമിച്ചതാണ്. നടക്കാത്തത് കൊണ്ടാണ് കാക്കനാട് ഷോപ്പില്‍ പോയത്. കത്ത് വായിച്ചതിനു ശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിക്ക് ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോട് പറയുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിയിക്കാം. എന്നിങ്ങനെയാണ് കത്തിലെ കാര്യങ്ങള്‍.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    5 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    6 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    8 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    8 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    9 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    9 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    10 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല