Thursday, February 21st, 2019

പുല്ലയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഈ മാസം 16നായിരുന്നു ഷാഹുലിനെ കാണാതായത്.

Published On:Jul 26, 2018 | 8:00 am

കോട്ടയം: മുണ്ടക്കയം പുല്ലയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം പത്ത് ദിവസത്തിന് ശേഷം കണ്ടെത്തി. അടൂര്‍ സ്വദേശി ഷാഹുല്‍(21) ന്റെ മൃതദേഹമാണ് പുല്ലയാറില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ എരുമേലി ഓരങ്കല്‍ കടവില്‍ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. ഈ മാസം 16നായിരുന്നു ഷാഹുലിനെ കാണാതായത്. കൂടെ അപകടത്തില്‍പെട്ട ഷാഹുലിന്റെ സുഹൃത്ത് പ്രവീണിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. പുല്ലയാറില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ ഷാഹുലും സുഹൃത്ത് പ്രവീണും മീന്‍ പിടിക്കാനെത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. കാല്‍ വഴുതി വെള്ളത്തില്‍ വീണ പ്രവീണിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷാഹുലിനെയും കാണാതാവുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    48 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍