Thursday, September 20th, 2018

പുലിമുരുകന്‍, കബാലി, തോപ്പില്‍ ജോപ്പന്‍….

      കണ്ണൂര്‍: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്മസ് കാലം കൂടിവരവായി. ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇത്തവണ ക്രിസ്മസ് രാവില്‍ മനം കുളിര്‍പ്പിക്കുന്ന വിഭവങ്ങളാണ് വിപണിയില്‍ എത്തുന്നത്. നക്ഷത്രവും പുല്‍ക്കൂടും സാന്തക്ലോസും അടക്കമുള്ള അലങ്കാര വസ്തുക്കള്‍ ക്രിസ്മസ് വിപണി ലക്ഷ്യംവെച്ച് എത്തിത്തുടങ്ങി. എന്നാല്‍ നോട്ട് പ്രതിസന്ധി വ്യാപാരത്തെ കാര്യമായി ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത്തവണയും ഹിറ്റ് സിനിമകളുടെ പേരുകളില്‍ ഇറങ്ങിയിരിക്കുന്ന നക്ഷത്രങ്ങള്‍ തന്നെയാണ് വിപണിയിലെ താരങ്ങളായി എത്തുന്നത്. പുലിമുരുകന്‍, കബാലി, … Continue reading "പുലിമുരുകന്‍, കബാലി, തോപ്പില്‍ ജോപ്പന്‍…."

Published On:Dec 5, 2016 | 12:33 pm

pulimurugan-kabali-thoppil-joppan-full-image

 

 

 

കണ്ണൂര്‍: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്മസ് കാലം കൂടിവരവായി.
ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇത്തവണ ക്രിസ്മസ് രാവില്‍ മനം കുളിര്‍പ്പിക്കുന്ന വിഭവങ്ങളാണ് വിപണിയില്‍ എത്തുന്നത്. നക്ഷത്രവും പുല്‍ക്കൂടും സാന്തക്ലോസും അടക്കമുള്ള അലങ്കാര വസ്തുക്കള്‍ ക്രിസ്മസ് വിപണി ലക്ഷ്യംവെച്ച് എത്തിത്തുടങ്ങി. എന്നാല്‍ നോട്ട് പ്രതിസന്ധി വ്യാപാരത്തെ കാര്യമായി ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഇത്തവണയും ഹിറ്റ് സിനിമകളുടെ പേരുകളില്‍ ഇറങ്ങിയിരിക്കുന്ന നക്ഷത്രങ്ങള്‍ തന്നെയാണ് വിപണിയിലെ താരങ്ങളായി എത്തുന്നത്. പുലിമുരുകന്‍, കബാലി, ഒപ്പം, തോപ്പില്‍ ജോപ്പന്‍…. ഇങ്ങനെ പോകുന്നു വിപണിയിലെ താരരാജാക്കന്മാര്‍. പേപ്പര്‍ നക്ഷത്രങ്ങളെ പിന്തള്ളി എല്‍ ഇ ഡി പ്ലാസ്റ്റിക്, ഫൈബര്‍ നക്ഷത്രങ്ങളും കൂടുതലായി വരവായി. വരും വര്‍ഷങ്ങളിലേക്ക് ഇവ സൂക്ഷിച്ചുവെക്കാമെന്നതിനാല്‍ ഇത്തരം നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.
ഇത്തവണയും പതിവ് തെറ്റിക്കാതെ ചൈനയില്‍ നിന്ന് തന്നെയാണ് കൂടുതല്‍ സാധനങ്ങള്‍ എത്തിയിരിക്കുന്നത്. 24 കാലുവരെയുള്ള നക്ഷത്രങ്ങളും ഇത്തവണയുണ്ട്. നക്ഷത്രങ്ങള്‍ക്ക് ശോഭ കൂട്ടാന്‍ വിവിധ തരത്തിലുള്ള എല്‍ ഇ ഡി ബള്‍ബുകളും റെഡിയാണ്. വലിപ്പവും നിരകളുടെ എണ്ണവും അനുസരിച്ച് ഇതിന്റെ വിലയിലും വ്യത്യാസമുണ്ട്. 3 രൂപ വിലയുള്ള കുഞ്ഞന്‍ നക്ഷങ്ങളും വിപണിയില്‍ എത്തിയിട്ടുണ്ട്. വിവിധതരം ട്രീയും അലങ്കാര വസ്തുക്കളും വിപണി കൈയ്യടക്കുന്നുണ്ട്. ട്രീയ്ക്ക് വലിപ്പമനുസരിച്ചാണ് വില. പല നിറത്തിലുള്ള ബോളുകള്‍, ചെറിയ ഗിഫ്റ്റ് ബോക്‌സുകള്‍, ബലൂണുകള്‍ അടക്കമുള്ളവയും എത്തി.
ചെറിയ ട്രീ മുതല്‍ എട്ടടി ട്രീവരെയുണ്ടെന്നും ഇതിന്റെ വില 50 മുതല്‍ 1500 രൂപവരെയാണെന്നും കണ്ണൂര്‍ സ്‌റ്റേഷന്‍ റോഡിലെ ജനത സ്‌റ്റേഷനറി ഉടമ കെ കെ ജോസ് സുദിനത്തോട് പറഞ്ഞു. എല്‍ ഇ ഡി നക്ഷത്രങ്ങള്‍ക്ക് 300400 രൂപ വരെ വിലയുണ്ട്. ചെനീസ് താരങ്ങളായ ധൂം, സിലിണ്ടര്‍ എന്നിവ വിപണിയില്‍ യഥേഷ്ടമാണെന്നും 200300രൂപവരെ വിലയുണ്ടെന്നും ജോസ് പറയുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 2
    2 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 3
    2 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 4
    2 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 5
    2 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 6
    2 hours ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 7
    4 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

  • 8
    4 hours ago

    കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  • 9
    4 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍