തൃശൂര്‍: പുലിക്കളിക്കുള്ള കോര്പ്പറേഷന് ധനസഹായം വര്‍ധിപ്പിച്ചു. ടീമൊന്നിനു 65,000 രൂപയാക്കിയാണ് വര്‍ധന. മുന്‍കൂര്‍ തുകയായി 40,000 രൂപ 12നു മുമ്പു നല്‍കും. തൃശൂര്‍ കോര്‍പ്പറേഷന്റേയും പുലിക്കളി ഏകോപനസമിതിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഒന്നാംസമ്മാനം നേടുന്ന ടീമിനു ട്രോഫിയും 25,000 രൂപയും രണ്ടാംസമ്മാനം നേടുന്നവര്‍ക്കു ട്രോഫിയും 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്കു ട്രോഫിയും 10,000 രൂപയും നല്‍കും.