മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കിരണ്‍ ബേദി പറഞ്ഞു
മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കിരണ്‍ ബേദി പറഞ്ഞു
പുതുച്ചേരി: മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പുതുച്ചേരി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്കി. പുതുച്ചേരിയിലെ അഞ്ച് ആര് ടി ഒകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്ക് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാവൂ എന്നാണ് ലഫ്.ഗവര്‍ണറുടെ നിര്‍ദ്ദേശം.
നടി അമലാ പോള്‍, നടന് ഫഹദ് എന്നിവര്‍ കാര്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. സംഭവത്തില്‍ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് അമലാ പോള്‍, കൊടുവള്ളി കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.