Thursday, April 25th, 2019

പൊതുവിദ്യാഭ്യാസ വകുപ്പിന് ആഹ്ലാദം; അധ്യാപകര്‍ക്ക് തിരക്കോടുതിരക്ക്

കണ്ണൂര്‍: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക്. ഈ അധ്യയനവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 1.85 ലക്ഷം കുട്ടികള്‍ പുതുതായി ചേര്‍ന്നതായി വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു. കുട്ടികളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 6.3 ശതമാനം വര്‍ദ്ധനവും എയ്ഡഡ് വിദ്യാലയങ്ങളില്‍ 5.3 ശതമാനം വര്‍ദ്ധനവും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 8 ശതമാനം കുറവ് കണ്ടെത്താന്‍ കഴിഞ്ഞു. സമഗ്രശിക്ഷാ അഭിയാന്‍ ബി ആര്‍ സി തലത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നില്‍. സംസ്ഥാന ബജറ്റില്‍ പൊതുവിദ്യാഭ്യാസത്തിനായി 2500 കോടിയിലധികം രൂപയാണ് … Continue reading "പൊതുവിദ്യാഭ്യാസ വകുപ്പിന് ആഹ്ലാദം; അധ്യാപകര്‍ക്ക് തിരക്കോടുതിരക്ക്"

Published On:Jun 29, 2018 | 10:55 am

കണ്ണൂര്‍: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക്. ഈ അധ്യയനവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 1.85 ലക്ഷം കുട്ടികള്‍ പുതുതായി ചേര്‍ന്നതായി വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു.
കുട്ടികളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 6.3 ശതമാനം വര്‍ദ്ധനവും എയ്ഡഡ് വിദ്യാലയങ്ങളില്‍ 5.3 ശതമാനം വര്‍ദ്ധനവും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 8 ശതമാനം കുറവ് കണ്ടെത്താന്‍ കഴിഞ്ഞു. സമഗ്രശിക്ഷാ അഭിയാന്‍ ബി ആര്‍ സി തലത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നില്‍. സംസ്ഥാന ബജറ്റില്‍ പൊതുവിദ്യാഭ്യാസത്തിനായി 2500 കോടിയിലധികം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനുള്ള വിവിധങ്ങളായ പദ്ധതികള്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. അവധിക്കാലത്ത് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളിലെ മുഴുവന്‍ അധ്യാപകര്‍ക്കും വിഷയാടിസ്ഥാനത്തിലും ഐ ടിയിലും വിദഗ്ധ പരിശീലനം നല്‍കി. അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്.
അതിനിടെ പൊതുവിദ്യാലയത്തിലെ അധ്യാപകര്‍ക്ക് കുട്ടികളെ പഠിക്കാനോ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുവാനോ സമയം ലഭിക്കുന്നില്ലെന്ന പരാതിയും പരക്കെയുണ്ട്. സ്‌കൂള്‍ തുറന്ന് ആദ്യത്തെ ആറ് ദിവസങ്ങള്‍ കമ്പ്യൂട്ടറിന്റെ മുന്നിലാണ്. അതൊരുവിധം പൂര്‍ത്തിയായിവരുമ്പോഴേക്കും സമ്പൂര്‍ണ്ണ ക്ലാസ്‌മെയ്ഡ് റിപ്പോര്‍ട്ട് തുടങ്ങി റിപ്പോര്‍ട്ട് സമര്‍പ്പിക്കലിന്റെ ബഹളം.
ആഴ്ച കഴിഞ്ഞാല്‍ സ്‌കോളര്‍ഷിപ്പുകളുടെ വരവായി. ഒ ഇ സി മെട്രിക്, ഒ ബി സി പ്രീ മെട്രിക് സ്‌നേഹപൂര്‍വ്വം, മുസ്ലീം ഗേള്‍സ് സ്‌കോളര്‍ഷിപ്പ്, സമുന്നതി ഫിഷര്‍മെന്‍ സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ അങ്ങനെ ഒരു ടേം പഠിപ്പിക്കുവാന്‍ നിവൃത്തിയില്ലാതെ കൈകഴുകുമ്പോള്‍ ഉത്സവങ്ങളുടെയും കായിക മത്സരങ്ങളുടെയും വരവായി.
ഇത് കൂടാതെ ശാസ്ത്രമേളയും. അപ്പോഴേക്കും രണ്ട് ടേമുകള്‍ കഴിയും. ഇതിനിടയില്‍ പത്താം ക്ലാസ് ചാര്‍ജ്ജുള്ള അധ്യാപകര്‍ക്ക് എ ലിസ്റ്റ്, യു ലിസ്റ്റ് തുടങ്ങി നൂറുകൂട്ടം കാര്യങ്ങളുമായി കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ ദിവസം മുഴുവന്‍ ഇരിക്കണം.
ചുരുക്കത്തില്‍ ഒരു അണ്‍ എയ്ഡഡ് സ്‌കൂളുകളിലുള്ള കമ്പ്യൂട്ടര്‍ സെക്ഷന്‍ ചെയ്യുന്ന ജോലികള്‍ മുഴുവന്‍ ഈ അധ്യാപകരാണ് ചെയ്യുന്നത്. ഇത് കൂടാതെ അനേകം ചാര്‍ജ്ജുകള്‍ വേറെയും. ലിറ്റില്‍ കൈറ്റ്‌സ്, സ്‌കൗട്ട് ഗൈഡ്, റെഡ്‌ക്രോസ്, വിദ്യാരംഭം, കുട്ടി പോലീസ്, എന്‍ സി സി, എക്കോ ക്ലാസ് തുടങ്ങി അനവധി ക്ലാസ്സുകള്‍ കൂടാതെ ഗ്രാമ-ബ്ലേക്ക്-ജില്ലാ പഞ്ചായത്ത് പ്രോഗ്രാം വേറെ.
കമ്പ്യൂട്ടര്‍ പഠിച്ച തൊഴിലില്ലാതെ നടക്കുന്ന അനവധിയാളുകളെ കരാറടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രൊട്ടക്ടഡ് അധ്യാപകരെ കുട്ടികളെ പഠിപ്പിക്കുവാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

 

LIVE NEWS - ONLINE

 • 1
  1 hour ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 2
  1 hour ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 3
  2 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 4
  2 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 5
  2 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 6
  3 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 7
  3 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

 • 8
  4 hours ago

  കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

 • 9
  4 hours ago

  ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം