Friday, February 22nd, 2019

കനയ്യ കുമാറിന്റെ വിസ്താരം നിര്‍ത്തിവെക്കണം: സുപ്രീം കോടതി

      ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല കോടതിയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കേണ്ട കനയ്യ കുമാറിന്റെ വിസ്താരം മാറ്റിവെക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. പട്യാല കോടതിയില്‍ നിന്ന് അടിയന്തിരമായി എല്ലാ അഭിഭാഷകരെയും ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. തലസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. പട്യാല കോടതിയില്‍ നടന്ന സംഭവത്തില്‍ പത്തു മിനിട്ടിനകം റിപോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി പോലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നിജസ്ഥിതി അറിയുന്നതിനു വേണ്ടി നാലംഗ അഭിഭാഷകരെ അവിടേക്ക് അയച്ചു. പ്രശാന്ത് ഭൂഷണ്‍, … Continue reading "കനയ്യ കുമാറിന്റെ വിസ്താരം നിര്‍ത്തിവെക്കണം: സുപ്രീം കോടതി"

Published On:Feb 17, 2016 | 4:13 pm

Supreme Court FUll 98778

 

 

 

ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല കോടതിയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കേണ്ട കനയ്യ കുമാറിന്റെ വിസ്താരം മാറ്റിവെക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. പട്യാല കോടതിയില്‍ നിന്ന് അടിയന്തിരമായി എല്ലാ അഭിഭാഷകരെയും ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. തലസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു.
പട്യാല കോടതിയില്‍ നടന്ന സംഭവത്തില്‍ പത്തു മിനിട്ടിനകം റിപോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി പോലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നിജസ്ഥിതി അറിയുന്നതിനു വേണ്ടി നാലംഗ അഭിഭാഷകരെ അവിടേക്ക് അയച്ചു. പ്രശാന്ത് ഭൂഷണ്‍, കപില്‍ സിബല്‍, ഹിരണ്‍ റാവത്ത്,എ.ഡി.എന്‍ റാവു എന്നിവരെയാണ് അയച്ചത്. എന്നാല്‍, സുപ്രീംകോടതിയില്‍ എത്തിയ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള സംഘത്തെയും അഭിഭാഷകര്‍ തടഞ്ഞു. കപില്‍ സിബലിനെതിരെ മുദ്രാവാക്യം വിളിച്ചു.
തിങ്കളാഴ്ചത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പട്യാല ഹൗസ് കോടതിയില്‍ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞിട്ടും കനയ്യ കുമാറിന് മര്‍ദനമേറ്റതാണ് സുപ്രീം കോടതിയെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. അക്രമി സംഘം അഴിഞ്ഞാടുമ്പോഴും വെറും ആറു പോലീസുകാര്‍ മാത്രമാണ് കനയ്യയുടെ സുരക്ഷക്ക് ഉണ്ടായിരുന്നത്.

LIVE NEWS - ONLINE

  • 1
    35 mins ago

    നടി സുമലത. മാണ്ഡ്യയില്‍ മത്സരിച്ചേക്കും

  • 2
    44 mins ago

    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

  • 3
    59 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 4
    1 hour ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 5
    3 hours ago

    കൊലപാതകക്കേസില്‍ പ്രതിക്ക് തടവും പിഴയും

  • 6
    14 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 9
    21 hours ago

    സര്‍വകലാശാല കലാപശാലയാകരുത്