Sunday, April 21st, 2019

കോഴിക്കോട് മെഡിക്കല്‍കോളേജിനെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റിയായി ഉയര്‍ത്തും

      കോഴിക്കോട്: പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യസുരക്ഷാ യോജനയില്‍ (പി.എം.എസ്.എസ്.വൈ.) പെടുത്തി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റിയായി ഉയര്‍ത്താന്‍ 150 കോടി രൂപ അനുവദിച്ചതായി എം.കെ.രാഘവന്‍ എം.പി. പത്രസമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ ഈ പദ്ധതിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിനെ ഒഴിവാക്കിയിരുന്നെങ്കിലും പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് കാര്യം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച നടന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മെഡിക്കല്‍കോളേജ് ആശുപത്രിയുടെ വികസനത്തിന് നാഴികക്കല്ലാവുന്ന തീരുമാനമാണിതെന്നും രാഘവന്‍ വ്യക്തമാക്കി. രാജ്യത്തെ 39 ഗവ. മെഡിക്കല്‍ കോളേജുകളെയാണ് പദ്ധതിയില്‍പ്പെടുത്തിയത്. കേരളത്തില്‍നിന്ന് കോഴിക്കോടിനുപുറമേ … Continue reading "കോഴിക്കോട് മെഡിക്കല്‍കോളേജിനെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റിയായി ഉയര്‍ത്തും"

Published On:Nov 9, 2013 | 1:58 pm

Heath Care Full

 

 

 
കോഴിക്കോട്: പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യസുരക്ഷാ യോജനയില്‍ (പി.എം.എസ്.എസ്.വൈ.) പെടുത്തി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റിയായി ഉയര്‍ത്താന്‍ 150 കോടി രൂപ അനുവദിച്ചതായി എം.കെ.രാഘവന്‍ എം.പി. പത്രസമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ ഈ പദ്ധതിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിനെ ഒഴിവാക്കിയിരുന്നെങ്കിലും പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് കാര്യം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച നടന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മെഡിക്കല്‍കോളേജ് ആശുപത്രിയുടെ വികസനത്തിന് നാഴികക്കല്ലാവുന്ന തീരുമാനമാണിതെന്നും രാഘവന്‍ വ്യക്തമാക്കി.
രാജ്യത്തെ 39 ഗവ. മെഡിക്കല്‍ കോളേജുകളെയാണ് പദ്ധതിയില്‍പ്പെടുത്തിയത്. കേരളത്തില്‍നിന്ന് കോഴിക്കോടിനുപുറമേ ആലപ്പുഴ ഗവ. മെഡിക്കല്‍കോളേജിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയില്‍ 125 കോടി രൂപ കേന്ദ്രവും 25 കോടി രൂപ സംസ്ഥാനവും ചെലവിടും.
24 മണിക്കൂര്‍ ലബോറട്ടറി സൗകര്യം, ഇമേജിംഗ് ഫെസിലിറ്റി, തീവ്രപരിചരണ വിഭാഗം, രക്തബാങ്ക് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന എമര്‍ജന്‍സി മെഡിസിന്‍, ട്രോമ കെയര്‍ വിഭാഗം എന്നിവ ഉള്‍പ്പെടുന്ന പുതിയ സൂപ്പര്‍സ്‌പെഷാലിറ്റി ബ്ലോക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ഏഴുനിലയുള്ളതാവും കെട്ടിടം. എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍, നിയോ നാറ്റോളജി, ഇമ്മ്യുണോ ഹീമറ്റോളജി, ട്രാന്‍സ്ഫ്യുഷന്‍ മെഡിസിന്‍ തുടങ്ങിയ പ്രത്യേക ക്ലിനിക്കുകളും ഉണ്ടാവും. ബയോകെമിസ്ട്രി, പാത്തോളജി, മൈക്രോബയോളജി വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സെന്റര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനവും ഇതിന്റെഭാഗമായി നടപ്പാക്കും. ഐ.സി.യു., കോളേജ് ലൈബ്രറി നവീകരണവും ഇതില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    18 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു