പി എസ് സി പരീക്ഷയില്‍ ആള്‍മാറാട്ടം; പ്രതികള്‍ക്ക് കഠിനതടവും പിഴയും

Published:December 20, 2016

Court Order

 

 

കണ്ണൂര്‍: പി എസ് സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ പ്രതികളെ കോടതി ശിക്ഷിച്ചു.
തിരുവനന്തപുരം പാളിക്കോട് കുലശേഖരപുരത്തെ തടത്തിലകത്ത് വീട്ടില്‍ എന്‍ മനോജ് (30), തോട്ടത്തില്‍ വീട്ടില്‍ വിനോദ് ബാലന്‍ (28) എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എം സി ആന്റണി രണ്ട് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.
കേരള ജയില്‍ വകുപ്പില്‍ മെയില്‍വാര്‍ഡന്‍ തസ്തികയിലേക്ക് 2009 ജൂണ്‍ 6ന് ചെറുകുന്ന് ഗേള്‍സ് ഹൈസ്‌കൂളിലെ പരീക്ഷാ സെന്ററില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ശ്രമിച്ചുവെന്നാണ് കേസ്. യഥാര്‍ത്ഥ മേല്‍വിലാസത്തിലും വ്യാജമേല്‍വിലാസത്തിലുമായി പി എസ് സി പരീക്ഷാ സെന്ററില്‍ നിന്ന് മനോജ് സമ്പാദിച്ച ഹാള്‍ടിക്കറ്റ് ഉപയോഗിച്ചും മനോജിന് വേണ്ടി വിനോദ് പരീക്ഷ എഴുതാന്‍ എത്തുകയായിരുന്നു. പരീക്ഷാ സെന്ററില്‍ വെച്ച് ഉദ്യോഗാര്‍ത്ഥികള്‍ പേര് എഴുതി ഒപ്പിട്ടപ്പോള്‍ സെന്ററിന്റെ ചുമതലയുള്ള പരീക്ഷാ ചീഫിന് സംശയം തോന്നുകയും തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ആള്‍മാറാട്ട കഥ പുറത്താവുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പി എസ് സി നല്‍കിയ പരാതിയിലാണ് കണ്ണപുരം പോലീസ് കേസെടുത്തത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.