Saturday, January 19th, 2019

പി.എസ്.സി മറ്റ് ഭാഷാപരീക്ഷകളും ഇനി ഓണ്‍ലൈനില്‍

      തിരു: പി.എസ്.സി പരീക്ഷകള്‍ നടത്തുന്ന മറ്റ് ഭാഷകളില്‍ കൂടി ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ കമീഷന്‍ യോഗം തീരുമാനിച്ചു. ഒ.എം.ആര്‍ പരീക്ഷകളുടെ താല്‍ക്കാലിക ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈന്‍ വഴിയും സ്വീകരിക്കും. എം.എല്‍.എ. ഹോസ്റ്റലിലെ അമിനിറ്റീസ് അസിസ്റ്റന്റ്, കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്‌ളംബര്‍, വിവിധ കമ്പനികള്‍/ബോര്‍ഡുകള്‍ എന്നിവയിലേക്കുള്ള എല്‍.ഡി.സി (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേകനിയമനം) തസ്തികകളിലേക്ക് സാധ്യതപട്ടിക തയാറാക്കും. കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഭിന്നശേഷിക്കാരില്‍നിന്നുള്ള പ്രത്യേകനിയമനം), മുനിസിപ്പല്‍ കോമണ്‍ സര്‍വിസില്‍ വെറ്ററിനറി സര്‍ജന്‍, … Continue reading "പി.എസ്.സി മറ്റ് ഭാഷാപരീക്ഷകളും ഇനി ഓണ്‍ലൈനില്‍"

Published On:Jan 31, 2017 | 8:10 am

Kerala PSC Full

 

 

 

തിരു: പി.എസ്.സി പരീക്ഷകള്‍ നടത്തുന്ന മറ്റ് ഭാഷകളില്‍ കൂടി ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ കമീഷന്‍ യോഗം തീരുമാനിച്ചു. ഒ.എം.ആര്‍ പരീക്ഷകളുടെ താല്‍ക്കാലിക ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈന്‍ വഴിയും സ്വീകരിക്കും. എം.എല്‍.എ. ഹോസ്റ്റലിലെ അമിനിറ്റീസ് അസിസ്റ്റന്റ്, കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്‌ളംബര്‍, വിവിധ കമ്പനികള്‍/ബോര്‍ഡുകള്‍ എന്നിവയിലേക്കുള്ള എല്‍.ഡി.സി (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേകനിയമനം) തസ്തികകളിലേക്ക് സാധ്യതപട്ടിക തയാറാക്കും.
കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഭിന്നശേഷിക്കാരില്‍നിന്നുള്ള പ്രത്യേകനിയമനം), മുനിസിപ്പല്‍ കോമണ്‍ സര്‍വിസില്‍ വെറ്ററിനറി സര്‍ജന്‍, പ്‌ളാന്‍േറഷന്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ 3 (എന്‍.സി.എഎസ്.സി), ഡ്രൈവര്‍ (തസ്തികമാറ്റംവഴിയുള്ള നിയമനം) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക തയാറാക്കും.
മൃഗശാല കാഴ്ചബംഗ്‌ളാവ് വകുപ്പിലെ ക്യൂറേറ്റര്‍ 2, ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റില്‍ അദര്‍ റിസര്‍ച് അസിസ്റ്റന്റ് (സുവോളജി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് ഡിപ്പാര്‍ട്‌മെന്റില്‍ എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഗ്രേഡ് 2, ഹോമിയോപതിക് മെഡിക്കല്‍ കോളജുകളില്‍ എക്‌സ്‌റേ ടെക്‌നീഷ്യന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ സീനിയര്‍ മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2/ഓവര്‍സിയര്‍ ഗ്രേഡ് 2 (ഇലക്ട്രിക്കല്‍), കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് റാങ്ക് ലിസറ്റ് തയാറാക്കും.
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ (സിദ്ധ) തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.പരിസ്ഥിതികാലാവസ്ഥവ്യതിയാനവകുപ്പില്‍ എന്‍വയണ്‍മെന്റല്‍ ഓഫിസര്‍ തസ്തികയിലേക്ക് ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തി റാങ്ക് പട്ടിക തയാറാക്കും.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ ഇന്‍ ലോ (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തും.
കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡില്‍ ക്‌ളര്‍ക്ക് ഗ്രേഡ് 1 (സൊസൈറ്റി വിഭാഗം എന്‍.സിഎപട്ടികജാതി, വിശ്വകര്‍മ, എല്‍.സി./എ.ഐ) തസ്തികകളിലേക്കുള്ള ഒഴിവുകള്‍ മാതൃ റാങ്ക്‌ലിസ്റ്റിലെ ജനറല്‍ വിഭാഗത്തില്‍ നിന്ന് നികത്തും.

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    7 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    7 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    9 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    9 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്