Saturday, January 19th, 2019

എന്ന് മാറും ഈ കാടന്‍ പ്രതിഷേധ സമരമുറ

സംസ്ഥാനത്തെ വ്യാപാരികളും സ്വകാര്യ ബസുടമകളും മറ്റ് ഏതാനും സംഘടനകളും മേലില്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനമെടുത്തപ്പോള്‍ ജനം കരുതി ഇനി ഹര്‍ത്താലുണ്ടാകില്ലെന്ന്. പക്ഷെ പൂര്‍വ്വാധികം ശക്തിയോടെ പുതുവര്‍ഷത്തിലെ ആദ്യവാരത്തില്‍ തന്നെ ഹര്‍ത്താലുണ്ടായപ്പോള്‍ ജനം അമ്പരന്നു. ഇവിടെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും നിലനില്‍പ് വേണമെങ്കില്‍ ഇങ്ങിനെ ജനജീവിതം ദുസഹമാക്കുന്ന സംഭവങ്ങള്‍ ഉണ്ടായേതീരൂ എന്ന നിലയാണ്. ശബരിമലയില്‍ രണ്ട് സ്ത്രീകളെ ദുരൂഹമായ നാടകീയ നീക്കങ്ങളിലൂടെ എത്തിച്ചപ്പോള്‍ സര്‍ക്കാര്‍ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ … Continue reading "എന്ന് മാറും ഈ കാടന്‍ പ്രതിഷേധ സമരമുറ"

Published On:Jan 4, 2019 | 1:21 pm

സംസ്ഥാനത്തെ വ്യാപാരികളും സ്വകാര്യ ബസുടമകളും മറ്റ് ഏതാനും സംഘടനകളും മേലില്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനമെടുത്തപ്പോള്‍ ജനം കരുതി ഇനി ഹര്‍ത്താലുണ്ടാകില്ലെന്ന്. പക്ഷെ പൂര്‍വ്വാധികം ശക്തിയോടെ പുതുവര്‍ഷത്തിലെ ആദ്യവാരത്തില്‍ തന്നെ ഹര്‍ത്താലുണ്ടായപ്പോള്‍ ജനം അമ്പരന്നു.
ഇവിടെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും നിലനില്‍പ് വേണമെങ്കില്‍ ഇങ്ങിനെ ജനജീവിതം ദുസഹമാക്കുന്ന സംഭവങ്ങള്‍ ഉണ്ടായേതീരൂ എന്ന നിലയാണ്. ശബരിമലയില്‍ രണ്ട് സ്ത്രീകളെ ദുരൂഹമായ നാടകീയ നീക്കങ്ങളിലൂടെ എത്തിച്ചപ്പോള്‍ സര്‍ക്കാര്‍ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പോലും നിയന്ത്രിക്കാന്‍ പറ്റാത്ത വിധം റൗഡികളും അക്രമികളും സംസ്ഥാനത്തെ തെരുവീഥികളില്‍ അഴിഞ്ഞാടിയപ്പോള്‍ സംസ്ഥാന പോലീസ് നിയന്ത്രിക്കാന്‍ ഏറെ പാടുപെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ നാടിനുണ്ടാക്കുന്നതില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ വിജയിച്ചു.
സാധാരണ ജനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഈ കാടന്‍ പ്രതിഷേധ സമരമുറ നവകേരള സൃഷ്ടിക്കായി നടപടി സ്വീകരിക്കുന്ന സര്‍ക്കാറിന് തിരിച്ചടിയായി. നവകേരള സൃഷ്ടിക്കായി സഹകരിക്കേണ്ടവരും സമരക്കാരെ പ്രതിരോധിക്കാന്‍ നഗരത്തിലെത്തിയപ്പോള്‍ ഒരു യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു നഗരങ്ങളില്‍ അരങ്ങേറിയത്. ഹര്‍ത്താലിന്റെ പേരില്‍ ജനജീവിതം ദുസ്സഹമാക്കിയതിനാല്‍ ശബരിമല സംരക്ഷണ സമിതിയും ഇതിനെ അനുകൂലിക്കുന്ന ബി ജെ പി സംഘപരിവാറും സി പി എമ്മും ഒരുപോലെ കുറ്റക്കാരാണ്. നിയമവാഴ്ച സംരക്ഷിക്കാനാവാതെ സര്‍ക്കാര്‍ നിസ്സഹായവസ്ഥയിലായിരുന്നു. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഹര്‍ത്താല്‍ അക്രമികള്‍ വെറുതെ വിട്ടില്ല. അറിയാനുള്ള അവകാശം പോലെ അറിയിക്കാനുള്ള അവകാശങ്ങളും മാധ്യമങ്ങള്‍ക്കുണ്ട്. ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തലാണ്.
പന്തളത്ത് ഒരു സാധാരണക്കാരനെ എറിഞ്ഞു വീഴ്ത്തി കൊലപ്പെടുത്തിയതിലൂടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് സംസ്ഥാനത്തിന് നഷ്ടപ്പെടുമോ എന്ന സംശയം ജനിപ്പിക്കുന്നു. മുന്‍നിശ്ചയപ്രകാരം തുറന്നകടകള്‍ പലതും എറിഞ്ഞ് തകര്‍ത്തതിലൂടെയുണ്ടായ ലക്ഷങ്ങളുടെ നഷ്ടം ആര് നികത്തുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായതാണ് നഷ്ടം ഇത്രയേറെ അനുഭവപ്പെടാന്‍ കാരണം. ഇന്ത്യ ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളം വീണ്ടും ഭ്രാന്താലയമായെന്ന തോന്നലാണുണ്ടാക്കിയത്. ഭക്തിയുടെ മറവില്‍ തികഞ്ഞ അഴിഞ്ഞാട്ടമാണ് സംസ്ഥാനത്ത് നടന്നത്. അക്രമം നടത്തിയത് യഥാര്‍ത്ഥ ഭക്തരല്ല. നവോത്ഥാനം എളുപ്പത്തില്‍ വരില്ല. അത് സംഘര്‍ഷത്തില്‍ കൂടി മാത്രമേ വരികയുള്ളൂ എന്ന ചിന്ത മനസില്‍ വെച്ചിരിക്കുന്നവരാണ് അക്രമം പ്രോത്സാഹിപ്പിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാന്‍ കാണിച്ച ബുദ്ധി വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിലും കാണിക്കണമായിരുന്നു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് അതിനുള്ള പ്രതിരോധ സംവിധാനങ്ങള്‍ യഥാസമയം ഏര്‍പ്പെടുത്താത്തത് പോലീസിന്റെ വീഴ്ച തന്നെയാണ്. പാവം ജനം! എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍.

LIVE NEWS - ONLINE

 • 1
  58 mins ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  2 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  2 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  2 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  3 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  4 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  4 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  5 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു