പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ കാന്‍സര്‍

Published:September 19, 2016

prostate-cancer-full-image

 

 

 
പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിയിലെ കാന്‍സര്‍ ഇന്ന് സര്‍വസാധാരണമാണ്. ഇത് ആരംഭദിശയിലെ കാന്‍സര്‍ മാത്രമാണ്. മാത്രമല്ല ലിംഫ് ഗ്രന്ഥിയിലേക്കോ, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കോ വ്യാപിച്ചിട്ടും ഉണ്ടായിരിക്കില്ല.ആരംഭദശയിലെ പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള ചികിത്സ നിശ്ചയിക്കുന്നതിന് മുമ്പെ ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. താരതമ്യേന ചെറുപ്പക്കാരില്‍ ആരംഭദശയിലുള്ള പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വളര്‍ന്ന് പ്രശ്‌നങ്ങളുണ്ടാക്കാം. പ്രായമായ ആളുകളിലോ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ ആളുകളിലോ കാന്‍സര്‍ വളരാനോ അതുമൂലമുള്ള മരണമുണ്ടാകാനോ ഉള്ള സാദ്ധ്യത കുറവാണ്. രോഗിയുടെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാന്‍സറിനുള്ള ചികിത്സക്ക് അപകടമായി വന്നേക്കാം.
പി.എസ്.എ പരിശോധനകള്‍ കാന്‍സറിന്റെ ക്ലിനിക്കല്‍ സ്‌റ്റേജ്, രൂക്ഷത മുതലായവയും കാന്‍സര്‍ ചികിത്സയുടെ ഫലപ്രാപ്തിയെ ബാധിക്കും. കാന്‍സര്‍ ചികിത്സയുടെ വിവിധങ്ങളായ രീതികള്‍ ഉദാഹരണത്തിന് നിരീക്ഷണം, റേഡിയോതെറാപ്പി, റാഡിക്കല്‍ പ്രോസ്റ്റാറ്റെക്ടമി മുതലായവയുടെ ഗുണദോഷങ്ങള്‍ രോഗിയെ പറഞ്ഞു മനസിലാക്കണം.ആരംഭദശയിലുള്ള പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ അപകടസാദ്ധ്യത മൂന്നു തരത്തില്‍ വിഭജിച്ചിരിക്കുന്നു താഴ്ന്നത്, മധ്യ ഗണത്തില്‍ പെട്ടത്, ഉയര്‍ന്നത് എന്നിവയാണവ. താഴ്ന്ന അപകട സാദ്ധ്യത ഉള്ള രോഗികള്‍ക്കുള്ള ചികിത്സാരീതികള്‍ എന്തൊക്കെയാണെന്ന് നോക്കാം. നിരീക്ഷണം, റേഡിയോ തെറാപ്പി, റാഡിക്കല്‍ പ്രോസ്‌റ്റെക്ടമി മുതലായവയാണ് ചികിത്സാ രീതികള്‍.
ചികിത്സ ഒന്നും വേണ്ടാത്ത രോഗികള്‍ക്ക് നിരീക്ഷണം വളരെ കൃത്യമായി വേണമെന്ന് നിഷ്‌കര്‍ഷിക്കണം. മധ്യഗണത്തിലുള്ള അപകടസാദ്ധ്യതയുള്ള പ്രോസ്‌റ്റേറ്റ് കാന്‍സറിന് റേഡിയേഷന്‍ ചികിത്സ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതോടൊപ്പം ഹോര്‍മോണ്‍ ചികിത്സയും കൊടുക്കുന്നത് രോഗിയുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിന് സഹായകരമാണ്. ഉയര്‍ന്ന അപകട സാദ്ധ്യത ഉള്ള പ്രോസ്‌റ്റേറ്റ് കാന്‍സറിന് റേഡിയേഷന്‍, റാഡിക്കല്‍ പ്രോസ്റ്ററ്റൈക്ടമി, നിരീക്ഷണം എന്നിവയില്‍ കാന്‍സര്‍ വീണ്ടും ഉണ്ടാകാനുള്ള സാദ്ധ്യത ഉയര്‍ന്നതാണ്. ഇത്തരം രോഗികള്‍ക്ക് നിരീക്ഷണത്തെക്കാള്‍ റാഡിക്കല്‍ പ്രോസ്റ്റാറ്റൈക്ടമി അസുഖം വീണ്ടും വരുന്നത് തടയാനും ആയുര്‍ദൈര്‍ഘ്യം കൂട്ടാനും സഹായിക്കും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.