Saturday, October 21st, 2017

വാര്‍ദ്ധ്യക്യത്തില്‍ കൈവെടിഞ്ഞില്ല..ക്ലാസ് റൂമിലേക്ക് അമ്മയെയും കൊണ്ട് പ്രൊഫസര്‍

മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്നവര്‍ മാതൃകയാക്കണം ഈ വ്യക്തിയെ

Published On:Sep 25, 2017 | 11:18 am

തിരക്കേറിയ ജീവിതത്തില്‍ ഇന്ന് പലര്‍ക്കും മാതാപിതാക്കളെ പരിപാലിക്കാന്‍ സമയമില്ല. മക്കളുടെ ഇത്തരം സമയമില്ലായ്മയില്‍, മുക്കിനും മൂലയിലും വൃദ്ധസദനങ്ങള്‍ പൊട്ടി മുളയ്ക്കുകയാണ്. അവസാന കാലം മക്കള്‍ക്കൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന പല മാതാപിതാക്കളും വൃദ്ധസദനത്തിന്റെ ചുവരുകള്‍ക്കുള്ളിലാണ്. എന്നാല്‍ ചൈനയിലെ പ്രൊഫര്‍ ഇത്തരത്തില്‍ സ്വന്തം പെറ്റമ്മയോട് ക്രൂരത കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ കുഞ്ഞിനെ എങ്ങനെയാണോ ഒരമ്മ നോക്കുക, അതുപോലെ കൂടെ കൊണ്ടു നടക്കുകയാണ് ഈ പ്രൊഫസര്‍.
പ്രൊഫസര്‍ ഹു മിങ് എന്ന വ്യക്തി, രോഗബാധിതയായ അമ്മയെ വലിച്ചെറിഞ്ഞില്ല. പകരം ദിവസവും തന്റെ ഒപ്പം ക്ലാസ് റൂമിലേക്ക് കൊണ്ടു പോവുകയാണ് ചെയ്യുന്നത്. ക്ലാസിലെ മറ്റ് കുട്ടികള്‍ക്കൊപ്പം, അനുസരണയുള്ള കുട്ടിയെപോലെ ഈ 80കാരിയായ മാതാവും ഇരിക്കും. അല്‍ഷിമേഴ്‌സ് ബാധിച്ച അമ്മയെയും കൊണ്ട,് നാല് വര്‍ഷമായി ഹു മിങ് അധ്യാപനം നടത്താന്‍ തുടങ്ങിയിട്ട്. 7 വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിച്ചത്. സ്വന്തമെന്ന് പറയാന്‍ അമ്മ മാത്രമാണ് ഹു മിങിന് ഉള്ളത്. അതിനാല്‍ തന്നെ ജോലിക്ക് വരുമ്പോള്‍ അമ്മ തനിച്ചാകുമല്ലോ എന്നു കരുതിയാണ് ഒപ്പം കൊണ്ടു വരുന്നത്. മരിക്കും വരെ അമ്മയെ നന്നായി സംരക്ഷിക്കണം എന്നതു മാത്രമാണ് ഹു മിങിന്റെ ലക്ഷ്യം.

LIVE NEWS - ONLINE

  • 1
    9 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    26 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    32 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    32 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    58 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ