Saturday, February 16th, 2019

പ്രൊഫഷണല്‍ കോഴ്‌സ്‌ ഓപ്‌ഷന്‍ 30ന്‌ വരെ രജിസ്റ്റര്‍ ചെയ്യാം

കേരളത്തിലെ എന്‍ജിനിയറിങ്‌, ആര്‍ക്കിടെക്‌ചര്‍, എംബിബിഎസ്‌/ബിഡിഎസ്‌ ഒഴികെ മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്‌. 30ന്‌ പകല്‍ മൂന്നുവരെ ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യാം. ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രധിക്കേണ്ട കാര്യങ്ങള്‍: 1. താല്‍പ്പര്യമുള്ള ഓപ്‌ഷനുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്യുക. ഒരു ഓപ്‌ഷന്‍ അനുവദിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥി അത്‌ സ്വീകരിക്കേണ്ടതാണ്‌. സ്വീകരിച്ചില്ലെങ്കില്‍ നഷ്ടപ്പെടുമെന്നു മാത്രമല്ല, അലോട്ട്‌മെന്റ്‌ പ്രക്രിയയില്‍നിന്നുതന്നെ പുറത്താകും. 2. രജിസ്റ്റര്‍ ചെയ്യുന്ന ഓപ്‌ഷനുകളിലേക്കു മാത്രമേ വിദ്യാര്‍ഥിയെ പരിഗണിക്കുകയുള്ളു. 3. ഏറ്റവുമധികം ആഗ്രഹമുള്ള ഓപ്‌ഷന്‍, ഒന്നാം ഓപ്‌ഷനായി കണക്കാക്കണം. അതു … Continue reading "പ്രൊഫഷണല്‍ കോഴ്‌സ്‌ ഓപ്‌ഷന്‍ 30ന്‌ വരെ രജിസ്റ്റര്‍ ചെയ്യാം"

Published On:Jun 27, 2013 | 12:21 pm

കേരളത്തിലെ എന്‍ജിനിയറിങ്‌, ആര്‍ക്കിടെക്‌ചര്‍, എംബിബിഎസ്‌/ബിഡിഎസ്‌ ഒഴികെ മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്‌. 30ന്‌ പകല്‍ മൂന്നുവരെ ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യാം.
ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രധിക്കേണ്ട കാര്യങ്ങള്‍:
1. താല്‍പ്പര്യമുള്ള ഓപ്‌ഷനുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്യുക. ഒരു ഓപ്‌ഷന്‍ അനുവദിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥി അത്‌ സ്വീകരിക്കേണ്ടതാണ്‌. സ്വീകരിച്ചില്ലെങ്കില്‍ നഷ്ടപ്പെടുമെന്നു മാത്രമല്ല, അലോട്ട്‌മെന്റ്‌ പ്രക്രിയയില്‍നിന്നുതന്നെ പുറത്താകും.
2. രജിസ്റ്റര്‍ ചെയ്യുന്ന ഓപ്‌ഷനുകളിലേക്കു മാത്രമേ വിദ്യാര്‍ഥിയെ പരിഗണിക്കുകയുള്ളു.
3. ഏറ്റവുമധികം ആഗ്രഹമുള്ള ഓപ്‌ഷന്‍, ഒന്നാം ഓപ്‌ഷനായി കണക്കാക്കണം. അതു ലഭിക്കാത്തപക്ഷം പരിഗണിക്കപ്പെടേണ്ട ഓപ്‌ഷന്‍ രണ്ടാമതാക്കി കാണുക.
4. ഓപ്‌ഷനുകളില്‍ ഏതെങ്കിലും ഒന്ന്‌ അനുവദിച്ചുകഴിഞ്ഞാല്‍ അനുവദിച്ചതിനു താഴെയുള്ള ഓപ്‌ഷനുകള്‍ ഒരു കാരണവശാലും പരിഗണിക്കില്ല.
5. എത്ര ഓപ്‌ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ വിദ്യാര്‍ഥിക്ക്‌ തീരുമാനിക്കാം. എല്ലാ ഓപ്‌ഷനുകളും വേണമെന്നുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. നിര്‍ബന്ധമില്ല.
6. ഒന്നില്‍ കൂടുതല്‍ സ്‌ട്രീമുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, ഉദാഹരണത്തിന്‌ എന്‍ജിനിയറിങ്ങിലും ആര്‍ക്കിടെക്‌ചറിലും എല്ലാ സ്‌ട്രീമുകളിലെയും എല്ലാ ഓപ്‌ഷനുകളും പരിഗണിച്ചശേഷം മുന്‍ഗണന നിശ്ചയിക്കാം. ഇതിനായി 1, 2, 3 … തുടങ്ങിയ സംഖ്യകള്‍ ആ ക്രമത്തില്‍ ഉപയോഗിക്കണം.
7. ഒരു ഓപ്‌ഷന്‍ തെരഞ്ഞെടുത്തശേഷം അതിനു വലതുഭാഗത്തുള്ള ഒഴിഞ്ഞ കളത്തില്‍ മുന്‍ഗണനാ നമ്പര്‍ ചേര്‍ക്കണം. വലതുഭാഗത്തുള്ള സേവ്‌ ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ മാത്രമേ ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയുള്ളു.
8. പേജിലുള്ള ഓപ്‌ഷനുകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത്‌ 30 നകം രജിസ്റ്റര്‍ ചെയ്യണം. പിന്നീട്‌ ഇവയിലൊന്ന്‌ ഓപ്‌ഷന്‍ പട്ടികയിലേക്ക്‌ ചേര്‍ക്കാന്‍ കഴിയില്ല. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓപ്‌ഷനുകളായിരിക്കും തുടര്‍ന്നുള്ള ഘട്ടങ്ങളിലും പരിഗണിക്കുക.
9. ഫീസ്‌ എത്രയെന്ന്‌ മനസ്സിലാക്കിയശേഷമേ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ നടത്താവൂ. ഇത്‌ കോഴ്‌സ്‌ കോളേജ്‌ കോഡിനു വലതുഭാഗത്തായി ഉണ്ടാകും.
10 ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്‌ത ഓപ്‌ഷന്‍, 30ന്‌ പകല്‍മൂന്നിനകം എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. ട്രയല്‍ അലോട്ട്‌മെന്റ്‌ പരിഗണിച്ചും പുനഃക്രമീകരണം നടത്താം. രജിസ്റ്റര്‍ ചെയ്‌ത ഒരു ഓപ്‌ഷന്‍ റദ്ദ്‌ ചെയ്യാന്‍ അതിനു നല്‍കിയ മുന്‍ഗണനാ നമ്പര്‍ മാറ്റി, പൂജ്യം ടൈപ്പ്‌ ചെയ്‌ത്‌ അപ്‌ഡേറ്റ്‌ ബട്ടണ്‍ ക്ലിക്ക്‌ ചെയ്യണം. മുന്‍ഗണനാ നമ്പര്‍ മാറ്റാന്‍, പഴയ നമ്പര്‍ മാറ്റിയശേഷം പുതിയ നമ്പര്‍ അപ്‌ഡേറ്റ്‌ ചെയ്യണം.

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    13 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്