സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് കോട്ടയം സെന്റ് ലാസറസ് പള്ളിയില്‍.
സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് കോട്ടയം സെന്റ് ലാസറസ് പള്ളിയില്‍.
കോട്ടയം: ഓര്‍ത്തഡോക്സ് സഭ പിആര്‍ഒ ദേവലോകം പുതുശ്ശേരി പ്രഫ. പിസി ഏലിയാസ്(73) നിര്യാതനായി. ബസേലിയസ് കോളജ് മുന്‍ പ്രിന്‍സിപ്പലും തെങ്ങണ ഗുഡ്ഷെപ്പേഡ് സ്കൂള്‍ സ്ഥാപക ട്രസ്റ്റിയുമാണ്. ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മുതല്‍ നാല് വരെ ബസേലിയസ് കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് കോട്ടയം സെന്റ് ലാസറസ് പള്ളിയില്‍.
ഭാര്യ: അന്നമ്മ ഏലിയാസ്(കെഎസ്ഇബി മുന്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍). മക്കള്‍: അനില്‍ ഏലിയാസ്(ഐബിഎം, ബംഗലൂരു), അനില ഏലിയാസ്(ഐബിഎസ്, തിരുവനന്തപുരം). മരുമക്കള്‍: പ്രദീപ് ജോസഫ്(യുഎസ്ടി ഗ്ലോബല്‍), ലിസ്ബത്ത് ഏബ്രഹാം(ഗുഡ്ഷെപ്പേഡ് ആന്‍ഡ് ഇറ്റാലിയന്‍ മോണ്ടിസോറി, ബംഗലൂരു).