Saturday, July 20th, 2019

പ്രൊഫ: എം സി കെ നമ്പ്യാര്‍ അന്തരിച്ചു

കോമേഴ്‌സ് വിഷയത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി അമ്പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Published On:Apr 16, 2019 | 10:10 am

കണ്ണൂര്‍: എസ് എന്‍ കോളേജിലെ റിട്ടയേര്‍ഡ് കോമേഴ്‌സ് പ്രൊഫസ്സര്‍ എം സി കെ നമ്പ്യാര്‍ (87) അന്തരിച്ചു. ഏറെക്കാലമായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് ബി കോം ബിരുദവും പിന്നീട് അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഫാറൂഖ് കോളേജില്‍ തന്നെ അദ്ധ്യാപകനായി ജോലി ചെയ്തു. 1962ല്‍ കണ്ണൂര്‍ എസ് എന്‍ കോളേജിലെ കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായി ജോലിയില്‍ പ്രവേശിച്ചു. 1992ല്‍ റിട്ടയര്‍ ചെയ്യും വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. കോമേഴ്‌സ് വിഷയത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി അമ്പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘വാണിജ്യപ്രവേശിക’ എന്ന മലയാളത്തിലെ ആദ്യ കോമേഴ്‌സ് ഗ്രന്ഥം പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ ചിന്മയാ മിഷന്‍ സ്ഥാപക ട്രസ്റ്റിയും, മാനേജിങ് കമ്മിറ്റി ഭാരവാഹിയായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീമതി കമലാ നമ്പ്യാര്‍. മക്കള്‍: ഡോ വിനോദ് കൃഷ്ണന്‍ ( കെ എം സി ടി മെഡിക്കല്‍ കോളേജ് കോഴിക്കോട്), അഡ്വ. പ്രമോദ് കൃഷ്ണന്‍, ഡോ. ദീപ നമ്പ്യാര്‍ ( പി. വി. എസ് ഹോസ്പിറ്റല്‍ കോഴിക്കോട്). മരുമക്കള്‍: അനുപമ, വിനോദ്, ജീഷ പ്രമോദ്.

 

LIVE NEWS - ONLINE

  • 1
    10 mins ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    22 mins ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    1 hour ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    1 hour ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    3 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    3 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും