Thursday, February 21st, 2019

ഉപ്പിട്ട നാരങ്ങ സോഡ കുടിക്കും മുമ്പ് ഈ കാര്യങ്ങള്‍ അറിഞ്ഞോളൂ

നാരങ്ങ സോഡ കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്

Published On:Aug 3, 2018 | 9:02 am

നാരങ്ങ സോഡ ഏവര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. മാത്രമല്ല, ഒരു നാരങ്ങ സോഡ കുടിച്ചില്ലെങ്കില്‍ അത് ഉന്‍മേഷക്കുറവുണ്ടാക്കും എന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇതിന് പിന്നിലുള്ള അപകടം എന്താണെന്ന് പലര്‍ക്കും അറിയില്ല. നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നാരങ്ങ സോഡ കുടിക്കുക വഴി ഉണ്ടാകുന്നത്. നാരങ്ങ സോഡ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പലപ്പോഴും വളരെ വലിയ അനാരോഗ്യത്തിനാണ് കാരണമാകുന്നത്. എന്തൊക്കെ ആരോഗ്യകരമായ പ്രശ്നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നത് എന്ന് നോക്കാം.
1 പലപ്പോഴും എല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് നാരങ്ങ സോഡ കാരണമാകുന്നു. ഇത് പല വിധത്തില്‍ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. കൂടുതല്‍ കാലം സോഡ ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങള്‍ വളരെ പെട്ടെന്ന് സംഭവിക്കാന്‍ ഇടയുണ്ട്.
2 വൃക്കരോഗം പലപ്പോഴും പല വിധത്തില്‍ നമ്മള്‍ തിരിച്ചറിയപ്പെടാതെ പോവുന്നു. ഇത് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വൃക്കരോഗം പോലുള്ള പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണവും പലപ്പോഴും നാരങ്ങ സോഡ തന്നെയാണ്. ഇത്തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാന്‍ നാരങ്ങ സോഡയുടെ ഉപയോഗം കാരണമാകുന്നു.
3 ഭക്ഷണത്തിന് പകരം നാരങ്ങ സോഡ കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്നം പല വിധത്തില്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കുന്നു. വിശപ്പ് നല്ലതു പോലെ ഉള്ള സമയത്ത് ഒരു സോഡ കുടിച്ചാല്‍ അത് വിശപ്പിനെ ഇല്ലാതാക്കുന്നു. സോഡയിലെ ചില ചേരുവകളാണ് ഇതിന് പിന്നില്‍.
4 ഇന്നത്തെ ജീവിത ശൈലിയില്‍ ഏവരേയും അലട്ടുന്ന രോഗമാണ് പ്രമേഹം. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്നു. എന്നാല്‍ നാരങ്ങ സോഡ കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രമേഹ സാധ്യതയും നാരങ്ങ സോഡ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
5 അമിതമായ സോഡയുടെ ഉപയോഗം കരള്‍ രോഗം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. സ്ഥിരമായി സോഡ കുടിയ്ക്കുന്നത് ഗുരുതരാവസ്ഥയിലേക്കാണ് നമ്മളെ എത്തിയ്ക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍