Sunday, April 21st, 2019

പ്രിയങ്കയെ കൊന്നതാണെന്ന് അമ്മ

കോഴിക്കോട്: സീരിയല്‍ നടി പ്രിയങ്ക ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും മകളെ കൊന്നതാണെന്നും ആരോപിച്ച് അമ്മ ജയലക്ഷ്മി വീണ്ടും രംഗത്തെത്തി. പ്രിയങ്കയുടെ മരണത്തില്‍ സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ ചൊക്ലി സ്വദേശി ഫയാസിന്റെ പങ്ക് അന്വേഷിക്കണമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ ഇവര്‍ ആവശ്യപ്പെട്ടു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു. പ്രിയങ്കയെ കല്യാണം കഴിച്ച റഹീമുമായുള്ള ബന്ധം ശരിയല്ലെന്നും ഇതില്‍ നിന്ന് പിന്‍മാറണെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ പിന്‍മാറിയില്ല. മകളെ ഗള്‍ഫിലെത്തിച്ച് ഫയസിന്റെ ആവശ്യങ്ങള്‍ക്ക് … Continue reading "പ്രിയങ്കയെ കൊന്നതാണെന്ന് അമ്മ"

Published On:Sep 26, 2013 | 3:03 pm

കോഴിക്കോട്: സീരിയല്‍ നടി പ്രിയങ്ക ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും മകളെ കൊന്നതാണെന്നും ആരോപിച്ച് അമ്മ ജയലക്ഷ്മി വീണ്ടും രംഗത്തെത്തി. പ്രിയങ്കയുടെ മരണത്തില്‍ സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ ചൊക്ലി സ്വദേശി ഫയാസിന്റെ പങ്ക് അന്വേഷിക്കണമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ ഇവര്‍ ആവശ്യപ്പെട്ടു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു. പ്രിയങ്കയെ കല്യാണം കഴിച്ച റഹീമുമായുള്ള ബന്ധം ശരിയല്ലെന്നും ഇതില്‍ നിന്ന് പിന്‍മാറണെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ പിന്‍മാറിയില്ല. മകളെ ഗള്‍ഫിലെത്തിച്ച് ഫയസിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്നും ജയലക്ഷ്മി ആരോപിച്ചു. മകളുടെ മരണത്തില്‍ റഹീമിനൊപ്പം ഫയാസിനും മറ്റ് പലര്‍ക്കും പങ്കുണ്ട്. മകളുടെ പിറന്നാളിന് നഗരത്തിലെ പ്രമുഖ പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ ഫഌറ്റില്‍ എത്തിയിരുന്നങ്കെിലും ഫയസ് ഉണ്ടായിരുന്നോയെന്ന് തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു.നവംബര്‍ 26നാണ് കോഴിക്കോട്ടെ അശോകപുരത്തുള്ള ഫഌറ്റില്‍ പ്രിയങ്കയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വലിയങ്ങാടി, ലൗഡ്‌സ്പീക്കര്‍ എന്നീ സിനിമകളിലും ഒരു തുണിക്കടയുടെ പരസ്യത്തിലും അഭിനയിച്ചിട്ടുള്ള പ്രിയങ്ക 2011 ഓഗസ്റ്റിലാണ് കല്പറ്റ സ്വദേശിയായ റഹിമുമായി പ്രണയത്തിലായത്. പ്രായപൂര്‍ത്തിയാകാത്ത മകളെ ഇയാള്‍ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് അശോകപുരത്തെ ഫഌറ്റി താമസിപ്പിച്ചിരുന്നതായി ജയലക്ഷ്മി നേരത്തെ തന്നെ ആരോപിച്ചിരുന്നു. പിന്നീട് ഗള്‍ഫിലേക്ക് പോയ റഹിമും പ്രിയങ്കയുമായി നിരന്തരം വഴക്കായിരുന്നുവത്രെ. ഗള്‍ഫിലെത്തിയപ്പോഴാണ് റഹീമിന്് ഭാര്യയും നാല് മക്കളുമുണ്ടെന്ന വിവരം പ്രിയങ്കയറിയുന്നതത്രെ. ഇതോടെ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങുകയാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നുവെന്നും അതുകഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മകള്‍ മരിച്ചതെന്നും അമ്മ നേരത്തെ പറഞ്ഞിരുന്നു. പ്രിയങ്കയെ അഭിനയരംഗത്തേക്ക് വിടുന്നതുമായുള്ള പ്രശ്‌നങ്ങളെ ചൊല്ലി ജയലക്ഷ്മിയും ഭര്‍ത്താവും നേരത്തെ വേര്‍പിരിഞ്ഞിരുന്നു.
അതേസമയം പ്രിയങ്കയുടെ മരണത്തിന് ഉത്തരവാദി അമ്മ ജയലക്ഷ്മിയാണെന്ന് ആരോപിച്ച് അച്ഛന്‍ പ്രേമനും രംഗത്തെത്തി. ഫയാസും റഹീമുമായി നേരത്തെ ബന്ധമുള്ള ജയലക്ഷ്മി മകളെയും ഇവരുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഇത് പുറത്ത് പറഞ്ഞതിനാണ് തനിക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയെന്നത് പ്രേമന്‍ ആരോപിച്ചു.

LIVE NEWS - ONLINE

 • 1
  9 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  11 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  13 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  13 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  17 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  17 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  19 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  19 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  19 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു