Saturday, April 20th, 2019

പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാക്കാന്‍ നീക്കം

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മടങ്ങി വരവ് അനിവാര്യമായിരിക്കെ പാര്‍ട്ടി നേതൃത്വത്തിന് യുവമുഖം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Published On:Aug 14, 2017 | 9:45 am

ന്യൂഡല്‍ഹി: നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാക്കുന്നതിനെ കുറിച്ച് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ആലോചിക്കുന്നതായി സൂചന. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75-ം വാര്‍ഷികാഘോഷങ്ങളെ കുറിച്ച് ആലോചിക്കാന്‍ ഈ മാസം എട്ടിന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഈ ഒരു ആശയം ഉയര്‍ന്നതത്രെ.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി സോണിയാ ഗാന്ധിഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.
കോണ്‍ഗ്രസിന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മടങ്ങി വരവ് അനിവാര്യമായിരിക്കെ പാര്‍ട്ടി നേതൃത്വത്തിന് യുവമുഖം വേണമെന്ന ആവശ്യം സോണിയ ഏറ്റവും അടുപ്പമുള്ള നേതാക്കളോട് സൂചിപ്പിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ വൈമനസ്യം കാണിക്കുന്ന സാഹചര്യത്തില്‍ പ്രിയങ്കയെ വര്‍ക്കിംഗ് പ്രസിഡന്റാക്കുന്ന കാര്യം ആലോചിച്ചൂടെ എന്നാണ് സോണിയ മന്‍മോഹന്‍ സിംഗിനോട് ആരാഞ്ഞത്. അതേസമയം, മന്‍മോഹന്‍ സിംഗ് ഇതിന് എന്ത് മറുപടി നല്‍കി എന്നത് അറിവായിട്ടില്ല. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തിരിച്ചടി നേരിട്ടപ്പോള്‍ തന്നെ പ്രിയങ്കയെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അപ്പോഴെല്ലാം സോണിയ മൗനം പാലിക്കുകയായിരുന്നു. മാത്രമല്ല, തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അമേത്തിയിലും റായ്ബറേലിയുമായി ഒതുക്കാനാണ് ആഗ്രഹമെന്നും പ്രിയങ്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    4 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും