Thursday, June 21st, 2018

വൈറലായി തലശ്ശേരിയുടെ പ്രണയനായിക

പ്രിയദര്‍ശിനി ടീച്ചറുടെ ജീവിതം സിനിമയാവുന്നു. നവാഗത സംവിധായകന്‍ ഗഫൂര്‍ ഇല്യാസ് ആണ് സംവിധായകന്‍.

Published On:Sep 12, 2017 | 11:47 am

തിരക്കേറിയ തലശ്ശേരിയിലെ റോഡുകളില്‍ മുഷിഞ്ഞ പാന്റസും ടീ ഷര്‍ട്ടുമിട്ട് തോളില്‍ തിങ്ങിനിറഞ്ഞ ബാഗുമായി നടന്നു പോകുന്ന ഒരു സ്ത്രിയെ ഒരു പക്ഷെ നിങ്ങള്‍ കണ്ടിരിക്കാം- പ്രിയ ദര്‍ശിനി ടീച്ചര്‍.
മമ്മി എന്ന് തലശ്ശേരിയിലെ കൃസൃതിക്കാരായ കുട്ടികള്‍ വിളിക്കുമ്പോള്‍ ദേഷ്യപ്പെട്ട് വഴക്കിടാറുള്ള ഈ സ്ത്രിയെ ഭ്രാന്തിയായാണ് സമൂഹം പൊതുവെ മുദ്രകുത്തിയത്. എന്നാല്‍ തകര്‍ന്നു പോയ ഒരു പ്രണയ കഥയിലെ നായികയാണ് ഇവരെന്നറിയുമ്പോള്‍ പരിഹസിച്ചവരുടെ കണ്ണ് പോലും നിറഞ്ഞ് പോവും. ഇപ്പോള്‍ വാട്‌സ് ആപ്പ് ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രിയദര്‍ശിനി ടീച്ചര്‍ വൈറലാവുകയാണ്. കാരണം മറ്റൊന്നുമല്ല. ടീച്ചറുടെ ജീവിതം സിനിമയാവുന്നു. നവാഗത സംവിധായകന്‍ ഗഫൂര്‍ ഇല്യാസ് ആണ് സംവിധായകന്‍.
കണ്ണ് നിറയുന്നതാണ് പ്രിയദര്‍ശിനിയുടെ ജീവിത കഥ. തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായിരുന്നു പ്രിയദര്‍ശിനി. മംഗലാപുരം-ചെന്നൈ റൂട്ടിലോടിയിരുന്ന മദ്രാസ് മെയിലിലെ ലോക്കോ പൈലറ്റായിരുന്നു കാമുകന്‍. എന്നാല്‍ ട്രെയ്‌നില്‍ നിന്ന് വീണ് അദ്ദേഹം മരിച്ചതോടെ പ്രിയദര്‍ശിനി തളര്‍ന്നു. മാനസിക നില തെറ്റിയ അവര്‍ക്കുള്ളില്‍ പക്ഷേ മായാതെ നിന്നത് തന്റെ പ്രണയം മാത്രം. താളം തെറ്റിയ മനസില്‍ കാമുകന്റെ മരണമൊക്കെ പ്രിയദര്‍ശിനി മറന്നു. യാത്ര പോയ കാമുകന്‍ തിരിച്ചു വരും എന്നതായി പ്രതീക്ഷ.
അന്നു മുതല്‍ തലശ്ശേരി റയില്‍വേ സ്‌റ്റേഷനില്‍ ആ പ്രണയിനി കാത്തിരുന്നു തുടങ്ങി. എന്നെങ്കിലും ഒരിക്കല്‍ തന്റെ കാമുകന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയുമായി. രാവിലെ തന്നെ അണിഞ്ഞൊരുങ്ങി സ്‌റ്റേഷനില്‍ എത്തുന്ന അവര്‍ ഓരോ ചൂളം വിളികളിലും പ്രതീക്ഷയോടെ മിഴി തുറക്കും, ഏതെങ്കിലും ട്രെയിനില്‍ തന്റെ കാമുകന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    17 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍