Tuesday, June 18th, 2019

പ്രിയ ഇനി തമിഴിലേക്ക്

കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയയാണെന്നാണ് സൂചന

Published On:Apr 13, 2018 | 10:24 am

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ ഇനി തമിഴിലേക്ക്. നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയയാണെന്നാണ് സൂചന. 2013ല്‍ വിജയ് സേതുപതിയും സഞ്ജിത റെഡ്ഡിയും അഭിനയിച്ച ‘സൂത് കാവും’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് നളന്‍ കുമാരസ്വാമി. 2016ല്‍ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ ‘കാതലും കടന്തു പോകും’ എന്ന ചിത്രമാണ് നളന്‍ കുമാരസ്വാമി അവസാനമായി സംവിധാനം ചെയ്തത്.
ഒമര്‍ ലുലുവിന്റെ ചിത്രത്തിലെ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു പ്രിയ വാര്യര്‍. എന്നാല്‍ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ പ്രിയ കണ്ണിറുക്കുന്ന രംഗം ഹിറ്റായതോടെ പ്രിയയെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാക്കുകയായിരുന്നു. പ്രിയക്കു പ്രാധാന്യം നല്‍കാന്‍ വേണ്ടി ചിത്രത്തിന്റെ സ്‌ക്രിപ്റ്റും ക്ലൈമാക്‌സും മാറ്റിയെഴുതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാന്‍ ആലപിച്ച ഗാനവും വളരെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ എല്ലാവരും ശ്രദ്ധിച്ചത് പ്രിയയെ തന്നെ ആയിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. പ്രിയയെ കൂടാതെ, സിയാദ് ഷാജഹാന്‍, നൂറിന്‍ ഷെരീഫ്, റോഷന്‍ അബ്ദുള്‍ റൗഫ് എന്നിവരും ചിത്രത്തിലുണ്ട്. വരുന്ന ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    3 mins ago

    ബിനോയി കോടിയേരിക്കെതിരായ പരാതി: പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകരാട്ട്

  • 2
    4 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 3
    4 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 4
    4 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 5
    4 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 6
    4 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    5 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 8
    5 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 9
    6 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം