Tuesday, June 18th, 2019

ഇനി സ്വകാര്യ ട്രെയിനുകളിലും യാത്രയാവാം

    ട്രെയിന്‍ സര്‍വീസുകളും പാളങ്ങളുടെ മേല്‍നോട്ടവും അറ്റകുറ്റപ്പണികളും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. വിദേശകമ്പനികള്‍ക്ക് ഉള്‍പ്പെടെ ട്രെയിന്‍സര്‍വീസ് ഘട്ടംഘട്ടമായി കൈമാറും. ആദ്യപടിയായി കല്‍ക്ക (ഹരിയാന) ഷിംല (ഹിമാചല്‍പ്രദേശ്), സില്‍ഗുരി ഡാര്‍ജീലിങ് (പശ്ചിമ ബംഗാള്‍), നീലഗിരിമലയെ സമതലപ്രദേശവുമായി ബന്ധിപ്പിക്കുന്ന പാത, നെരാല്‍ മാതരന്‍ (മഹാരാഷ്ട്ര), കാംഗ്ര താഴ്‌വര (പഞ്ചാബ്) എന്നീ പാതകള്‍ ഉടന്‍ സ്വകാര്യവല്‍ക്കരിക്കും. റെയില്‍വേയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (എഫ്ഡിഐ) മോദിസര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ പാതകളുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. … Continue reading "ഇനി സ്വകാര്യ ട്രെയിനുകളിലും യാത്രയാവാം"

Published On:Jan 31, 2017 | 10:37 am

Electric Train India Full

 

 

ട്രെയിന്‍ സര്‍വീസുകളും പാളങ്ങളുടെ മേല്‍നോട്ടവും അറ്റകുറ്റപ്പണികളും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. വിദേശകമ്പനികള്‍ക്ക് ഉള്‍പ്പെടെ ട്രെയിന്‍സര്‍വീസ് ഘട്ടംഘട്ടമായി കൈമാറും. ആദ്യപടിയായി കല്‍ക്ക (ഹരിയാന) ഷിംല (ഹിമാചല്‍പ്രദേശ്), സില്‍ഗുരി ഡാര്‍ജീലിങ് (പശ്ചിമ ബംഗാള്‍), നീലഗിരിമലയെ സമതലപ്രദേശവുമായി ബന്ധിപ്പിക്കുന്ന പാത, നെരാല്‍ മാതരന്‍ (മഹാരാഷ്ട്ര), കാംഗ്ര താഴ്‌വര (പഞ്ചാബ്) എന്നീ പാതകള്‍ ഉടന്‍ സ്വകാര്യവല്‍ക്കരിക്കും. റെയില്‍വേയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (എഫ്ഡിഐ) മോദിസര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്.
ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ പാതകളുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നിരക്ക് വര്‍ധനയും പ്രഖ്യാപിച്ചേക്കാം. നഷ്ടം ഇല്ലാതാക്കാന്‍ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് സ്വകാര്യവല്‍ക്കരണമെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയുടെ നടത്തിപ്പ് കൊള്ളലാഭം മോഹിച്ചെത്തുന്ന കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍.
നിരക്കുകള്‍ തീരുമാനിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് അധികാരം നല്‍കും. ലോകവിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ പ്രദേശങ്ങളിലെ സര്‍വീസുകളാണ് തുടക്കത്തില്‍ കൈമാറുന്നത്. സ്വകാര്യകമ്പനികളുടെ അന്വേഷണം നിരന്തരം എത്തുന്നുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സര്‍വീസുകള്‍ നഷ്ടത്തിന്റെ പേരില്‍ കൈമാറുന്നതിന്റെ യുക്തി ചോദ്യംചെയ്യപ്പെടും.
പരീക്ഷണമെന്ന നിലയിലാണ് ഇത്രയും പാതകള്‍ സ്വകാര്യമേഖലക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നും വിജയകരമാണെന്നു കണ്ടാല്‍ കൂടുതല്‍ പാതകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ 1,08,00 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് ഇന്ത്യന്‍ റെയില്‍വേ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വേ ശൃംഖലയാണ്. 15.4 ലക്ഷം ജീവനക്കാരുള്ള റെയില്‍വേ പ്രതിദിനം 7000 ട്രെയിന്‍സര്‍വീസ് നടത്തുന്നു. മൊത്തം 6800 സ്റ്റേഷനുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    16 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    16 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    17 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു