Monday, July 22nd, 2019

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരു: ജൂലൈ 18 ന് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന സൂചനാ സമരവും 24 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവും പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു സമരം പിന്‍വലിക്കാന്‍ കമ്മിറ്റി തീരുമാനം.  മിനിമം ചാര്‍ജ് 8 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 65 പൈസയായി വര്‍ധിപ്പിക്കുക, ബസുകള്‍ക്കുള്ള ഡീസലിന് സെയില്‍സ് ടാക്‌സ് ഒഴിവാക്കുക, റോഡ് ടാക്‌സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കിവരുന്ന കണ്‍സഷന്‍ നിര്‍ത്തലാക്കുക, അല്ലെങ്കില്‍ ബസുടമകള്‍ക്കുണ്ടാകുന്ന നഷ്ടം … Continue reading "സ്വകാര്യ ബസ് സമരം പിന്‍വലിച്ചു"

Published On:Jul 17, 2013 | 6:52 pm

തിരു: ജൂലൈ 18 ന് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന സൂചനാ സമരവും 24 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവും പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു സമരം പിന്‍വലിക്കാന്‍ കമ്മിറ്റി തീരുമാനം. 
മിനിമം ചാര്‍ജ് 8 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 65 പൈസയായി വര്‍ധിപ്പിക്കുക, ബസുകള്‍ക്കുള്ള ഡീസലിന് സെയില്‍സ് ടാക്‌സ് ഒഴിവാക്കുക, റോഡ് ടാക്‌സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കിവരുന്ന കണ്‍സഷന്‍ നിര്‍ത്തലാക്കുക, അല്ലെങ്കില്‍ ബസുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സബ്‌സിഡി നല്‍കുക, സ്പീഡ് ഗവേണര്‍ സംവിധാനം പുനഃപരിശോധിക്കുക, ഷെയര്‍ ടാക്‌സി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഫെഡറേഷന്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഗതാഗത മന്ത്രിയുമായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    6 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    6 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    6 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    7 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    7 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    8 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    8 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    9 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു