Tuesday, August 22nd, 2017

മഹാഭാരതത്തിലെ കര്‍ണനായി പൃഥ്വീരാജ്

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 300 കോടി രൂപയാണ് മുതല്‍ മുടക്ക്. ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും.

Published On:Aug 10, 2017 | 1:06 pm

ആര്‍ എസ് വിമലിന്റെ ചിത്രത്തില്‍ മഹാഭാരതത്തിലെ കര്‍ണനായി പൃഥ്വീരാജ് വേഷമിടുന്നു. കര്‍ണന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഏകദേശം മുന്നൂറു കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന വിമാനത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് പൃഥ്വിരാജ്. തൂത്തുക്കുടിയാണ് ലൊക്കേഷന്‍. വിമാനം പറത്താന്‍ ആഗ്രഹിക്കുന്ന ബധിരനും മൂകനുമായ ചെറുപ്പക്കാരന്റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പൃഥ്വരാജാണ് നായകന്‍. വിജി തമ്പി സംവിധാനം ചെയ്യുന്ന വേലുത്തമ്പി ദളവയില്‍ ചരിത്ര നായകന്‍ വേലുത്തമ്പി ദളവയായാണ് പൃഥ്വിരാജ് എത്തുന്നത്. രണ്‍ജി പണിക്കര്‍ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2019ലാണ് ആരംഭിക്കുന്നത്.

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു