Friday, February 22nd, 2019

പ്രധാനമന്ത്രീ… പ്രളയകേരളത്തെ രക്ഷിക്കണം

മഹാമാരിയിലും പ്രളയത്തിലും തകര്‍ന്നുപോയ കേരളത്തിന്റെ പുനര്‍ നിര്‍മാണമാണ് ഇനി ആവശ്യം. കേരളസര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് നഷ്ടക്കണക്ക് വച്ച് സഹായം ആവശ്യപ്പെട്ടപ്പോള്‍ കേവലം നൂറുകോടിരൂപ അടിയന്തരസഹായം അനുവദിക്കുക മാത്രമാണ് ഉണ്ടായത്. ഇപ്പോള്‍ മനുഷ്യന് നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം നഷ്ടവും ദുരിതവും വര്‍ധിക്കുമ്പോള്‍ കേരളം സന്ദര്‍ശിക്കാനുള്ള മഹാമനസ്‌കത പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുണ്ടായി. അദ്ദേഹം കേരളം സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഒന്നുമാത്രം. മറ്റ് ഭിന്നതകള്‍ മാറ്റിവച്ച് കേരളത്തോട് കാരുണ്യം കാട്ടണം. പരമാവധി സഹായവും പണവും അനുവദിക്കണം. ചരിത്രത്തിലെ ഏറ്റവും വലിയ … Continue reading "പ്രധാനമന്ത്രീ… പ്രളയകേരളത്തെ രക്ഷിക്കണം"

Published On:Aug 17, 2018 | 3:08 pm

മഹാമാരിയിലും പ്രളയത്തിലും തകര്‍ന്നുപോയ കേരളത്തിന്റെ പുനര്‍ നിര്‍മാണമാണ് ഇനി ആവശ്യം. കേരളസര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് നഷ്ടക്കണക്ക് വച്ച് സഹായം ആവശ്യപ്പെട്ടപ്പോള്‍ കേവലം നൂറുകോടിരൂപ അടിയന്തരസഹായം അനുവദിക്കുക മാത്രമാണ് ഉണ്ടായത്. ഇപ്പോള്‍ മനുഷ്യന് നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം നഷ്ടവും ദുരിതവും വര്‍ധിക്കുമ്പോള്‍ കേരളം സന്ദര്‍ശിക്കാനുള്ള മഹാമനസ്‌കത പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുണ്ടായി. അദ്ദേഹം കേരളം സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഒന്നുമാത്രം. മറ്റ് ഭിന്നതകള്‍ മാറ്റിവച്ച് കേരളത്തോട് കാരുണ്യം കാട്ടണം. പരമാവധി സഹായവും പണവും അനുവദിക്കണം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലായ കേരളത്തിന് അതാണ് അടിയന്തര ആവശ്യം.
കാരണം മറ്റ് സംസ്ഥാനങ്ങളിലേതുപോലെയല്ല കേരളത്തിന്റെ പാരിസ്ഥിതികഘടന. കുന്നും മലയും നദികളും പാടങ്ങളും തീരപ്രദേശങ്ങളുമാണ് ഭൂസ്ഥിതി. അവിടങ്ങളിലെല്ലാം നാശമുണ്ടായി. നിരവധി അണക്കെട്ടുകളുയര്‍ത്തുന്ന സുരക്ഷാഭീഷണിയാണ് മറ്റൊന്ന്. നഷ്ടപരിഹാരങ്ങളുടെ കണക്കില്‍ ഇതൊക്കെയും പരിഗണിക്കണം. നൂറോളം ജീവനുകളാണ് പേമാരി കൊണ്ടുപോയത്. ലക്ഷത്തിലിധികം പേര്‍ ദുരിതാശ്വാസ ക്യമ്പുകളിലാണ്. പാതകള്‍, വൈദ്യുതി ലൈന്‍ എന്നിവയുടെ നഷ്ടം മാത്രം കോടികളുടേതാണ്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. എല്ലാ മൊബൈല്‍ഫോണുകളില്‍നിന്നും ആധിനിറഞ്ഞ സന്ദേശങ്ങള്‍ മാത്രമാണ് പറക്കുന്നത്. പ്രവാസികള്‍ നാട്ടിലുള്ളവരുടെ സ്ഥിതിയോര്‍ത്ത് ആശങ്കയിലാണ്.
സൈന്യവും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം മനുഷ്യജീവന്‍ രക്ഷിക്കാനുള്ള അക്ഷീണപ്രയത്‌നത്തിലാണ്്. കേരളത്തില്‍ മെറ്റാരിക്കലുമില്ലാത്ത ഐക്യമാണ് രൂപപ്പെട്ടിരിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വാളെടുത്തിരുന്നവര്‍ ഇന്ന് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മഹാദുരന്തം അല്‍പ്പന്മാരും അവിവേകികളുമായ മനുഷ്യരുടെ കണ്ണ് തുറപ്പിക്കുമെന്ന പഴഞ്ചൊല്ല് യാഥാര്‍ഥ്യമായി.
മരണവും ദുരന്തവും തിമിര്‍ത്താടിയ നാടിനോട് ഏറ്റവും ഉദാരമായ സമീപനം പ്രധാനമന്ത്രി സ്വീകരിക്കണം. അതില്‍ രാഷ്ട്രീയ വിവേചനത്തിന്റെ അംശം പോലും ഉണ്ടാകരുത്. ദേശീയദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന്റെ കൈപിടിക്കുകയാണ് കാലം ഇപ്പോള്‍ അങ്ങയില്‍ ഏല്‍പ്പിച്ച കടമ.

LIVE NEWS - ONLINE

  • 1
    5 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 2
    8 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 3
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 4
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 6
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 7
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 8
    22 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 9
    22 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി