Friday, January 18th, 2019

വിലക്കയറ്റം അതുക്കുംമേലെ

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പതിനാറ് ദിവസം കഴിഞ്ഞപ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 3.80 രൂപയും. ഡീസലിന്റെ വിലയില്‍ ലിറ്ററിന് 3.28 രൂപയും വര്‍ധിച്ചു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇന്ധനവിലയില്‍ കുറവുണ്ടാകുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. ഇതുപ്രകാരം പെട്രോളിനും ഡീസലിനും ഒരു പൈസ കുറച്ചുകൊണ്ട് ഉത്തരവായി. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഏതാനും ദിവസം ഇന്ധനവില മരവിപ്പിച്ചു നിര്‍ത്തിയിരുന്നുവെങ്കിലും ഇത് ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് ബി ജെ പിയില്‍ … Continue reading "വിലക്കയറ്റം അതുക്കുംമേലെ"

Published On:May 31, 2018 | 2:39 pm

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പതിനാറ് ദിവസം കഴിഞ്ഞപ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 3.80 രൂപയും. ഡീസലിന്റെ വിലയില്‍ ലിറ്ററിന് 3.28 രൂപയും വര്‍ധിച്ചു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇന്ധനവിലയില്‍ കുറവുണ്ടാകുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. ഇതുപ്രകാരം പെട്രോളിനും ഡീസലിനും ഒരു പൈസ കുറച്ചുകൊണ്ട് ഉത്തരവായി. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഏതാനും ദിവസം ഇന്ധനവില മരവിപ്പിച്ചു നിര്‍ത്തിയിരുന്നുവെങ്കിലും ഇത് ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് ബി ജെ പിയില്‍ അണിയറ സംസാരം.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞപ്പോഴും ഇന്ത്യയില്‍ വില കുറക്കാതെ പത്തും പതിനഞ്ചും പൈസ വീതം വില കയറ്റിക്കൊണ്ടിരുന്നപ്പോള്‍ കേന്ദ്രം സന്തോഷത്തോടെ നോക്കിയിരുന്ന് പ്രോത്സാഹിപ്പിച്ചു. കാരണം മൂന്നേമുക്കാല്‍ വര്‍ഷത്തിനിടെ എണ്ണകമ്പനിക്കാര്‍ കേന്ദ്ര ഖജനാവിലെത്തിച്ചത് 9.96 ലക്ഷം കോടി രൂപ. കേന്ദ്രത്തിന് മാത്രമല്ല, സംസ്ഥാന സര്‍ക്കാറുകള്‍ക്കും കിട്ടി കോടികള്‍. പെട്രോളിന് 32.02 ശതമാനവും ഡീസലിന് 25.58 ശതമാനവും ഇന്ധന നികുതി ഈടാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായ കേരളത്തിന് ഇന്ധന നികുതി ഇനത്തില്‍ ലഭിച്ചത് 661529 കോടി രൂപയാണ്. അതുകൊണ്ട് വിലവര്‍ധനവിന് കേരളവും നല്‍കി ഒരു കയ്യടി. ഇപ്പോള്‍ കേന്ദ്രം ഒരുപൈസ ലിറ്ററിന് കുറച്ചപ്പോള്‍ സംസ്ഥാനം ഒരു രൂപയാണ് കുറച്ചത്.
ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നതൊന്നും ഇപ്പോള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ഇതേപ്പറ്റി ഇപ്പോള്‍ ചര്‍ച്ചകളുമില്ല. ചില ചനലുകള്‍ ഇടക്കിടെ ചര്‍ച്ച ചെയ്യുന്നത് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം എന്ന് കരുതി ആശ്വസിക്കാം. ഇല്ലെങ്കിലും വേറെയെന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കുന്നു. കസ്റ്റഡി മരണങ്ങളും മുക്കിക്കൊല്ലലും ചവിട്ടി കൊല്ലലും, ലോക്കപ്പ് മര്‍ദ്ദനങ്ങളും, അക്രമികള്‍ക്ക് വഴികാട്ടലുമൊക്കെയായി ഇപ്പോള്‍ സംസ്ഥാനം ശരിയായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതൊക്കെയല്ലെ ചര്‍ച്ച ചെയ്യേണ്ടത്. നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുന്നു എന്നു പറഞ്ഞാല്‍ വാണത്തിന് നാണമാകും. കാരണം വിലക്കയറ്റം അതുക്കും മീതെയാണ്.
ഇപ്പോള്‍ വാണത്തിന്റെ സ്ഥാനം ചൈനീസ് പടക്കം കയ്യേറിയതും വിലക്കയറ്റം കൊണ്ട് തന്നെ. ഇനി ഒരു വില കുറക്കല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് കാലത്ത് പ്രതീക്ഷിക്കാമെന്നാണ് ജനത്തിന്റെ കണക്കുകൂട്ടല്‍. അതുവരെ ഇന്ധനവില ലിറ്ററിന് 100ലെത്തിച്ച് പിന്നെ ചില്ലറ പൈസയുടെ കുറവു വരുത്തി പതിവുപോലെ ജനത്തിന്റെ കണ്ണില്‍പൊടിയിടുകയുമാവാം. 2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ ഒമ്പതുതവണ എക്‌സൈസ് തീരുവ കൂട്ടിയാണ് കേന്ദ്രം ജനത്തിന്റെ നട്ടെല്ലൊടിച്ചത്. പെട്രോളിന് 12 രൂപയും ഡീസലിന് 13.77 രൂപയും ഇക്കാലയളവില്‍ വര്‍ധിപ്പിച്ച് മന്‍മോഹന്‍സിങ്ങ് സര്‍ക്കാറിനേക്കാളും ഒട്ടും പിന്നിലല്ല മോദി സര്‍ക്കാറെന്ന് തെളിയിക്കാന്‍ മത്സരിക്കുകയായിരുന്നു കേന്ദ്രം. ഇനിയും വില വര്‍ധിച്ചാല്‍ ഒരു പൈസ കുറച്ചതിന്റെ ആനുകൂല്യവും ജനത്തിന് നഷ്ടമാവും. അപ്പോഴും വിലക്കയറ്റം ഒരു ആഗോള പ്രതിഭാസമാണെന്ന് കരുതി സമാധാനിക്കാം. ജനം വോട്ട് ചെയ്താല്‍ മാത്രം മതി. ജനജീവിതം ദുസഹമാക്കുന്ന കാര്യത്തെപ്പറ്റി മൗനവും.

 

LIVE NEWS - ONLINE

 • 1
  12 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  13 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  14 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  14 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  16 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  17 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  18 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  18 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  19 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു