Wednesday, May 22nd, 2019

മാധ്യമങ്ങള്‍ക്ക് നേരെ വീണ്ടും…

സംസ്ഥാനത്ത് മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് സര്‍ക്കര്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ പരക്കെ പ്രതിഷേധം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന മുന്‍കൂട്ടി നിശ്ചയിച്ചാലെ മന്ത്രിമാര്‍, പ്രശസ്ത വ്യക്തികള്‍ എന്നിവരുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ ആശയ വിനിമയം ഇനി നടക്കുകയുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറിയാനുള്ള അവകാശം നിയമമായതിന് ശേഷം സര്‍ക്കാറില്‍ നിന്ന് പൊതുജനങ്ങളെ അറിയിക്കേണ്ട നിരവധി വിഷയങ്ങള്‍, അഴിമതി, വഴിവിട്ടുള്ള സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, നയപരമായ തീരുമാനങ്ങള്‍ … Continue reading "മാധ്യമങ്ങള്‍ക്ക് നേരെ വീണ്ടും…"

Published On:Dec 3, 2018 | 1:54 pm

സംസ്ഥാനത്ത് മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് സര്‍ക്കര്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ പരക്കെ പ്രതിഷേധം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന മുന്‍കൂട്ടി നിശ്ചയിച്ചാലെ മന്ത്രിമാര്‍, പ്രശസ്ത വ്യക്തികള്‍ എന്നിവരുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ ആശയ വിനിമയം ഇനി നടക്കുകയുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറിയാനുള്ള അവകാശം നിയമമായതിന് ശേഷം സര്‍ക്കാറില്‍ നിന്ന് പൊതുജനങ്ങളെ അറിയിക്കേണ്ട നിരവധി വിഷയങ്ങള്‍, അഴിമതി, വഴിവിട്ടുള്ള സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, നയപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ വീഴ്ചകള്‍ തുടങ്ങിയവ പൊതുജനങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. ഇത്തരം വിവരങ്ങള്‍ പൊതുസമൂഹത്തിലെത്തിയത് മാധ്യമങ്ങള്‍ മുഖേനയാണ്. പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കും ഇത് തലവേദന സൃഷ്ടിച്ചിട്ടുമുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മാധ്യമങ്ങളില്‍ വന്ന പല വാര്‍ത്തകളും പൊതുജന വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ്. ഇതാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. സെക്രട്ടറിയേറ്റിലും പി ആര്‍ ഡിയിലും ഇനി അക്രഡിറ്റേഷനുള്ളവര്‍ക്ക് മാത്രമെ പ്രവേശിക്കാനാവൂ. ഇല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിനനുവദിച്ച സമയത്ത് മാത്രമെ ഇത് സാധ്യമാവുകയുളളൂ. ജനാധിപത്യത്തിന്റെ നാലാം നെടുംതൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നത് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിയുന്നത് നിഷേധിക്കലാണ്. അറിയാനുള്ള അവകാശങ്ങള്‍ പോലെ പ്രാധാന്യമുള്ളതാണ് അറിയിക്കാനുള്ള അവകാശവും. ഹൈക്കോടതിയില്‍ സുപ്രധാന കേസുകളുടെ വിധി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം അഭിഭാഷകര്‍ തടഞ്ഞുവെച്ചതും അക്രമിച്ചതുമൊക്കെ പൊതുജനം ദൃശ്യമാധ്യമങ്ങള്‍ മുഖേന നേരിട്ടു കണ്ടതാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യമാവണമെന്ന് ജനം ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രാലയങ്ങളിലുമൊക്കെ ഹിതകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ അവ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചു തന്നെയാണ്. രാഷ്ട്രീയമോ ഭരണപരമോ നയപരിപാടികളോ പുതിയ തീരുമാനങ്ങളോ സംബന്ധിച്ച പൊതുജനങ്ങളെ അറിയിക്കേണ്ട വിവരങ്ങള്‍ അറിയിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സമീപിക്കുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മാധ്യമപ്രവര്‍ത്തനം ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചക്കൊത്ത് പുതിയ സംവിധാനങ്ങളോടെ നടന്നുവരുന്നതിന് മുമ്പേ തുടങ്ങിയതാണ്. മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട് സംവേദിക്കുന്നതില്‍ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറുമില്ല. സ്വന്തം വകുപ്പിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം ജനങ്ങളെ അറിയിക്കാന്‍ മന്ത്രിമാര്‍ ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താറുമുണ്ട്. പത്രസമ്മേളനം നടത്തി വിശദീകരിക്കുന്നവ മാത്രം നല്‍കിയാല്‍ മതിയെന്നും പി ആര്‍ ഡിയുടെ അനുവാദത്തോടെയുള്ള മാധ്യമങ്ങളുടെ വിവരശേഖരണം മതിയെന്നുമുള്ള നിര്‍ദ്ദേശം സുഗമമായപത്രപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്ന നടപടിയായെ കാണാനാകൂ. മന്ത്രിസഭ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണോ ഇത് എങ്കില്‍ അത് ജനങ്ങളെ അറിയിക്കണം. മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റില്‍ കയറിയില്ലെങ്കിലും അവിടെ നടക്കുന്ന പല കാര്യങ്ങളും മന്ത്രിമാരും മേലധികാരികളും അറിയാതെ പത്രപ്രവര്‍ത്തകര്‍ അറിയും. പല അഴിമതി കഥകളും പുറംലോകം അറിഞ്ഞത് ഉദ്യോഗസ്ഥര്‍ മുഖേനയാണ്. അവരെ വിലക്കാന്‍ ഭരണകൂടത്തിനാവുമോ? സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന് കരുത്ത് പകരുമെന്ന് ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും ഓര്‍ക്കുക.

LIVE NEWS - ONLINE

 • 1
  4 hours ago

  പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 • 2
  5 hours ago

  സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

 • 3
  12 hours ago

  യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 4
  12 hours ago

  ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

 • 5
  14 hours ago

  മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 • 6
  14 hours ago

  വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 • 7
  14 hours ago

  വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

 • 8
  15 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

 • 9
  15 hours ago

  നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്