Wednesday, November 21st, 2018

ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം

മലയിന്‍കീഴ്: ഭര്‍ത്താവ് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഗര്‍ഭിണിയെ ഗുരുതരാവസ്ഥയില്‍ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തിയൂര്‍ക്കോണം കാരണംകോട് സിമി ഭവനില്‍ ദിലീപിന്റെ മകള്‍ സിനിയെയാണ്(20) ഭര്‍ത്താവായ രഞ്ജിത് കൊല്ലാന്‍ ശ്രമിച്ചത്. അന്തിയൂര്‍ക്കോണത്ത് ഫിനാന്‍സ് സ്ഥാപനം നടത്തി വരുന്ന രഞ്ജിത്തിന്റെത് പ്രേമവിവാഹമായിരുന്നു. ആദ്യമൊക്കെ സിനിയുടെ വീട്ടുകാര്‍ സഹകരിച്ചില്ലെങ്കിലും പിന്നീട് ഇവരുമായി അടുപ്പത്തിലായി. തുടര്‍ന്ന് ദിലീപില്‍ നിന്നും മരുമകന്‍ മൂന്ന് ലക്ഷം രൂപ കടമായി വാങ്ങി. സ്ത്രീധനമായി പണം വേണമെന്ന ആവശ്യവുമായി സ്ഥിരം വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്ന് ദിലീപ് പറയുന്നു. … Continue reading "ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം"

Published On:Jun 17, 2013 | 12:50 pm

മലയിന്‍കീഴ്: ഭര്‍ത്താവ് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഗര്‍ഭിണിയെ ഗുരുതരാവസ്ഥയില്‍ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തിയൂര്‍ക്കോണം കാരണംകോട് സിമി ഭവനില്‍ ദിലീപിന്റെ മകള്‍ സിനിയെയാണ്(20) ഭര്‍ത്താവായ രഞ്ജിത് കൊല്ലാന്‍ ശ്രമിച്ചത്. അന്തിയൂര്‍ക്കോണത്ത് ഫിനാന്‍സ് സ്ഥാപനം നടത്തി വരുന്ന രഞ്ജിത്തിന്റെത് പ്രേമവിവാഹമായിരുന്നു. ആദ്യമൊക്കെ സിനിയുടെ വീട്ടുകാര്‍ സഹകരിച്ചില്ലെങ്കിലും പിന്നീട് ഇവരുമായി അടുപ്പത്തിലായി. തുടര്‍ന്ന് ദിലീപില്‍ നിന്നും മരുമകന്‍ മൂന്ന് ലക്ഷം രൂപ കടമായി വാങ്ങി. സ്ത്രീധനമായി പണം വേണമെന്ന ആവശ്യവുമായി സ്ഥിരം വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്ന് ദിലീപ് പറയുന്നു. കഴിഞ്ഞ 13ന് ഇതിന്റെ പേരില്‍ സിനിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ബെല്‍റ്റ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊല്ലാനും ശ്രമിച്ചു. സിനി അവശയായപ്പോള്‍ ദിലീപിനെ വിളിച്ച് മകളെ വേണമെങ്കില്‍ കൊണ്ടുപോയ്‌ക്കോളൂ എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. തുടര്‍ന്നാണ് ദിലീപ് എത്തി മകളെ ആശുപത്രിയിലാക്കിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    3 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    11 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    11 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    11 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി