Sunday, September 23rd, 2018

ഏഴുമാസം ഗര്‍ഭിണിയായ ഭര്‍തൃമതിയെ ചുട്ടുകൊന്ന കേസ്: വിധി ചൊവ്വാഴ്ച

ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് രണ്ടാംഭാര്യയുമായി താമസിച്ചുവരികയായിരുന്നുവെന്നും ഇതില്‍ പ്രകോപിതയായാണ് ആദ്യ ഭാര്യ കൃത്യം നിര്‍വഹിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Published On:Jun 21, 2018 | 9:53 am

കാസര്‍കോട്: ഭര്‍ത്താവിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴുമാസം ഗര്‍ഭിണിയായ രണ്ടാംഭാര്യയെ ചുട്ടുകൊന്ന കേസിന്റെ വിചാരണ ജില്ലാ അഡീ. സെഷന്‍സ് കോടതി(ഒന്ന്)ല്‍ പൂര്‍ത്തിയായി. കേസില്‍ 26ന് വിധിപറയും. ഉപ്പള ഹിദായത്ത് നഗര്‍ കണ്ണമ്പട്ടി ന്യൂ ബദ്രിയ നഗറിലെ അബ്ദുള്‍ റഹ്മാന്റെ രണ്ടാം ഭാര്യ നഫീസത്ത് മിസ്രിയ (21) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് പൂര്‍ത്തിയായത്. ഭര്‍ത്താവ് അബ്ദുള്‍ റഹ്മാന് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളുടെ ആദ്യ ഭാര്യ ഗോവയില്‍ താമസക്കാരിയും എരിയാല്‍ കൂഡ്‌ലു സ്വദേശിനിയുമായ മിസ്രിയ റഹ്മാനാ(36)ണ് പ്രതി. 2011 ഓഗസ്റ്റ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് രണ്ടാംഭാര്യയുമായി താമസിച്ചുവരികയായിരുന്നുവെന്നും ഇതില്‍ പ്രകോപിതയായാണ് ആദ്യ ഭാര്യ കൃത്യം നിര്‍വഹിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    5 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    7 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    9 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    11 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    23 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    24 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി