Sunday, November 18th, 2018

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി ഹുദാട്രസ്റ്റ് ആശുപത്രിയില്‍ പ്രസവത്തിനിടെ രക്തം വാര്‍ന്ന് അവശനിലയിലായ യുവതി വണ്ടാനം മെഡിക്കല്‍ കോളേജില്‍ മരിച്ചു. തോട്ടപ്പള്ളി എസ്എസ് ഭവനം സുധീഷിന്റെ ഭാര്യ നീതു(27) ആണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹവുമായി ആശുപത്രി ഉപരോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കാമെന്ന പോലീസിന്റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. തിങ്കളാഴ്ചയാണ് നീതുവിനെ ഹുദാട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ഒരുമണിയോടെ സിസേറിയന്‍ നടത്തി. രക്തസ്രാവം നിലക്കാത്തതിനെ തുടര്‍ന്ന് നാല് യൂണിറ്റ് രക്തം … Continue reading "പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു"

Published On:May 30, 2018 | 8:02 am

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി ഹുദാട്രസ്റ്റ് ആശുപത്രിയില്‍ പ്രസവത്തിനിടെ രക്തം വാര്‍ന്ന് അവശനിലയിലായ യുവതി വണ്ടാനം മെഡിക്കല്‍ കോളേജില്‍ മരിച്ചു. തോട്ടപ്പള്ളി എസ്എസ് ഭവനം സുധീഷിന്റെ ഭാര്യ നീതു(27) ആണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹവുമായി ആശുപത്രി ഉപരോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കാമെന്ന പോലീസിന്റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. തിങ്കളാഴ്ചയാണ് നീതുവിനെ ഹുദാട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ഒരുമണിയോടെ സിസേറിയന്‍ നടത്തി. രക്തസ്രാവം നിലക്കാത്തതിനെ തുടര്‍ന്ന് നാല് യൂണിറ്റ് രക്തം നല്‍കേണ്ടിവന്നു. വിദഗ്ധ ചികിത്സക്കായി മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതീവഗുരുതരാവസ്ഥയിലായതിനാല്‍ രാത്രി ഒന്നരയോടാണ് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. പുലര്‍ച്ചേ ആറു മണിയോടെ നീതു മരിക്കുകയായിരുന്നു. പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അതിനുശേഷമാണ് ബന്ധുക്കള്‍ മൃതദേഹവുമായി ഹുദാട്രസ്റ്റ് ആശുപത്രിയില്‍ എത്തിയത്. മുക്കാല്‍ മണിക്കൂറോളം ഉപരോധിച്ചു. കായംകുളം ഡിവൈ.എസ്.പി. അനീഷ് വി.കോര, സി.ഐ. ടി.മനോജ് എന്നിവര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചു. അതിനു ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.

LIVE NEWS - ONLINE

  • 1
    4 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    8 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    12 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    13 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    14 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    14 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി