Friday, October 19th, 2018

ഗര്‍ഭകാലത്തെ ഛര്‍ദ്ദി പരിഹരിക്കാം.!..

വെള്ളം കുടിക്കുന്നത് രാവിലെ ഉണ്ടാകുന്ന ഛര്‍ദ്ദിക്ക് പരിഹാരം നല്‍കുന്നു

Published On:Nov 27, 2017 | 9:17 am

ഗര്‍ഭകാലത്ത് പല അസ്വസ്ഥകളും ഉണ്ടാകുന്നത് പതിവാണ്. ശാരീരികമായു, മാനസികമായും ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ട്. അതില്‍ ഏറ്റവും പ്രശ്‌നമാവുന്നത് ഛര്‍ദ്ദിയാണ്. രാവിലെയുള്ള ഛര്‍ദ്ദി പലപ്പോഴും ബുദ്ധിമുട്ടക്കാറുള്ളതാണ്. അതുകൊണ്ടു തന്നെ ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ എന്ന് അന്വേഷിക്കുന്നവരാണ് പലരും. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദിക്ക് പരിഹാരം കാണാന്‍ ചില മാര്‍ഗങ്ങളുണ്ട്. വീട്ടില്‍ തന്നെ ഉള്ള ചില പൊടിക്കൈകള്‍
വെള്ളം കുടിക്കുന്നത് രാവിലെ ഉണ്ടാകുന്ന ഛര്‍ദ്ദിക്ക് പരിഹാരം നല്‍കുന്നു. വെറു വയറ്റില്‍ ധാരാളം വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ദഹനത്തിനും ഇത് സഹായിക്കുന്നു. നാരങ്ങ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പ്രധാനഘടകമാണ്. ഇത് ഗര്‍ഭകാലത്തെ ഛര്‍ദ്ദി പരിഹരിക്കാനും സഹായിക്കുന്നു. ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് മറ്റൊരു പരിഹാരമാണ്. നല്ലതു പോലുള്ള ചൂടുവെള്ളത്തില്‍ അല്‍പം ജീരകമിട്ട് കുടിച്ചാല്‍ മതി. ഇഞ്ചി, തൈര് എന്നിവ ആരോഗ്യത്ത് ഒരുപാട് ഗുണം ചെയ്യുന്നതാണ്. ഇവ രണ്ടും ഛര്‍ദ്ദിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. തൈര് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്. അല്‍പം ഗോതമ്പ് പാലില്‍ തിളപ്പിച്ച് കഴിച്ചാല്‍ ഇത് രാവിലെയുണ്ടാകുന്ന ഛര്‍ദ്ദി പരിഹരിക്കുന്നതാണ്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    പഞ്ചാബില്‍ ട്രെയിന്‍ ഇടിച്ച് 50 പേര്‍ മരിച്ചു

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

  • 3
    5 hours ago

    ആര്‍എസ്എസിന്റെ അജണ്ട മനസ്സിലാക്കാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചെന്നിത്തല

  • 4
    7 hours ago

    ബി.ജെ.പിയും കോണ്‍ഗ്രസും റിവ്യൂ ഹരജി നല്‍കണം: കോടിയേരി

  • 5
    8 hours ago

    രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമം; കുഞ്ഞാലിക്കുട്ടി

  • 6
    10 hours ago

    ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു: മോഹന്‍ലാല്‍

  • 7
    10 hours ago

    ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികള്‍ ഉപേക്ഷിക്കണം

  • 8
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല

  • 9
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല