Sunday, September 23rd, 2018

ഗര്‍ഭിണികളുടെ ചര്‍മ്മത്തിന് ഇരുണ്ട നിറം..

ചിലരില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ചര്‍മ്മത്തിന്റെ നിറത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണമാകുന്നു. ചര്‍മ്മത്തിന്റെ പല ഭാഗങ്ങളിലും കറുപ്പ് നിറം വര്‍ദ്ധിക്കുന്നു

Published On:Sep 11, 2018 | 8:36 am

ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെ പ്രകടമായതായിരിക്കും. ചിലരില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ചര്‍മ്മത്തിന്റെ നിറത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണമാകുന്നു. ചിലരില്‍ ചര്‍മ്മത്തിന്റെ പല ഭാഗങ്ങളിലും കറുപ്പ് നിറം വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇത് പല വിധത്തിലുള്ള പ്രതിസന്ധികളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നു. ഒരിക്കലും ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭസ്ഥശിശുവിന് പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും സൗന്ദര്യത്തിനായി ചെയ്യരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത്തരം കാരണങ്ങള്‍ അറിഞ്ഞാല്‍ അത് പരിഹരിക്കാന്‍ എളുപ്പത്തില്‍ കഴിയും
മുഖത്താണ് ആദ്യം ഇത്തരം മാറ്റങ്ങള്‍ കാണപ്പെടുന്നത്. മുഖത്ത് ഇരുണ്ട നിറം ഉണ്ടാവുന്നു. എന്നാല്‍ എല്ലാ ഗര്‍ഭിണികള്‍ക്കും ഇത്തരം മാറ്റങ്ങള്‍ കാണപ്പെടണം എന്നില്ല. ഇരുണ്ട നിറം പ്രസവശേഷവും നിങ്ങളുടെ മുഖത്ത് കുറച്ച് മാസത്തേക്ക് ഉണ്ടാവുന്നു. സ്വകാര്യഭാഗങ്ങളിലും ഇത്തരം മാറ്റങ്ങള്‍ കാണപ്പെടുന്നു. വജൈനല്‍ എരിയ, മുട്ടുകാല്‍, കൈമുട്ടുകള്‍, കക്ഷം എന്നീ ഭാഗങ്ങളിലും ഇത്തരത്തില്‍ കറുപ്പ് നിറം കാണപ്പെടുന്നു.
സ്തനങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗത്തുണ്ടാവുന്ന കറുപ്പ് നിറ കൂടുതലായി കാണുന്നു. ഇതെല്ലാം പ്രസവത്തോടെ വീണ്ടും മാറുന്നു.
ഇതിന് പരിഹാരം
കൂടുതല്‍ വെയില്‍ കൊള്ളുന്നവരില്‍ ഈ പ്രശ്നം കൂടാന്‍ കാരണമാവുന്നു. ഇത് ചര്‍മ്മത്തിന് കൂടുതല്‍ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെയില്‍ കൊള്ളുന്നത് പരമാവധി കുറക്കാന്‍ ശ്രദ്ധിക്കുക.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരുത്തുന്നതിനും സൂര്യപ്രകാശത്തില്‍ നിന്നുണ്ടാവുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു സണ്‍സ്‌ക്രീന്‍. അതുകൊണ്ട് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കറുപ്പ് നിറത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കറുപ്പ് നിറം വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സകള്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമായി കാണാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    13 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    18 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    21 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    21 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള