Thursday, May 24th, 2018

ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്…ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്…

ആരോഗ്യപരമായും മാനസികപരമായും പല വിധത്തിലുള്ള പ്രശ്നങ്ങളും ഗര്‍ഭിണികള്‍ക്ക് ഉണ്ടാവാറുണ്ട്

Published On:Feb 2, 2018 | 8:30 am

നല്ല ആരോഗ്യത്തോടെ ഇരക്കേണ്ട കാലമാണ് ഗര്‍ഭകാലം. പൂര്‍ണ വിശ്രമം, കൃത്യമായ ഭക്ഷണം, എന്നും സന്തോഷത്തോടെ ഉണ്ടാവുക ഈ കാര്യങ്ങളെല്ലാം ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ നല്ല ആരോഗ്യത്തിന് അമ്മയ്ക്കും നല്ല ആരോഗ്യം ഉണ്ടായിരിക്കണം. എന്ത് പ്രശ്‌നമുണ്ടായാല്‍ പോലും ഡോക്ടറെ ഉടനെ കാണേണ്ടതുമാണ്. ആരോഗ്യപരമായും മാനസികപരമായും പല വിധത്തിലുള്ള പ്രശ്നങ്ങളും ഗര്‍ഭിണികള്‍ക്ക് ഉണ്ടാവുന്നു. പലരിലും ഉത്കണ്ഠയും സമ്മര്‍ദ്ദവും എന്ന് വേണ്ട പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത് കൂടാതെ ഏതൊക്കെ തരത്തില്‍ ഗര്‍ഭിണികളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും ഭീഷണിയാവുന്ന അവസ്ഥകള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.
*സാധാരണ വയറു വലുതാവുന്നതോടെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ പല സ്ത്രീകളിലും ഉണ്ടാവുന്നു. ഇത് സാധാരണ ഗര്‍ഭകാലത്ത് സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇത് വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ ശ്രദ്ധിക്കണം
*കുഞ്ഞിന്റെ അനക്കം ഗര്‍ഭകാലത്ത് സാധാരണ ഉണ്ടാവുന്നു. എന്നാല്‍ ചിലരില്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് അനങ്ങാതെയാവുന്നു. ഇത്തരം പ്രശ്നം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം
*കാഴ്ച കൃത്യമല്ലാതിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ള സ്ത്രീകളില്‍ പലപ്പോഴും ഇത്തരം കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.
*ശരീരഭാരം കൂടുന്നതാണ് ഒരു പ്രശ്‌നമാണ്. സാധാരണ ഗര്‍ഭകാലത്ത് എല്ലാവരും അല്‍പം ഭാരം കൂടും. എന്നാല്‍ അസാധാരണമായ ഭാരം കൂടുന്നുവെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കും.
*ഗര്‍ഭാവസ്ഥയില്‍ സാധാരണയായി കാലിലും കൈയ്യിലും നീര് കാണപ്പെടാറുണ്ട്. എന്നാല്‍ അസാധാരണമായ രീതിയില്‍ ഇത്തരം പ്രശ്നം കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. ഇത്തരം പ്രശ്നങ്ങള്‍ പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു.
*ഗര്‍ഭിണികള്‍ക്ക് ഫ്ളൂയിഡുകള്‍ പ്രസവമടുക്കുന്നതോടെ പുറത്തേക്ക് വരാറുണ്ട്. എന്നാല്‍ പ്രസവത്തിനു മുന്‍പ് ഡോക്ടര്‍ പറഞ്ഞതിനു മുന്‍പ് ഇത്തരം അവസ്ഥ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിനും അമ്മക്കും ഒരു പോലെ അപകടമാണ്.

LIVE NEWS - ONLINE

  • 1
    33 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    3 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു