Wednesday, May 22nd, 2019

ഗര്‍ഭകാലത്ത് കോണി കയറുന്നത് ഒഴിവാക്കണോ?

ഗര്‍ഭത്തിന്റെ അവസാനനാളുകളില്‍ കോണി കയറുന്നത് ഒഴിവാക്കാം

Published On:Nov 30, 2018 | 9:02 am

ഗര്‍ഭകാലം ഒരു സ്ത്രീയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും, കരുതലിന്റെ സമയവുമാണ്. ഇതുവരെ നമ്മള്‍ ചെയ്ത ശീലങ്ങള്‍ പലതും മാറിന്നു. പലതും ചെയ്യുമ്പോള്‍ കുഞ്ഞിന് ദോഷമുണ്ടാക്കുമോ എന്ന് ചിന്തിക്കേണ്ടി വരുന്നു. അത്തരത്തില്‍ ഒരു കാര്യമാണ് കോണി കയറുന്നത്. അതുവരെ കോണി കയറിയുന്നവരോട് ഇനി ഇതൊന്നും അരുത്, അല്ലെങ്കില്‍ ശ്രദ്ധിക്കണം എന്നൊക്കെ പറയുന്നു. ഗര്‍ഭിണിയായാല്‍ കോണി കയറുന്നത് പൂര്‍ണ്ണമായി ഒഴിവാക്കണോ?
ഗര്‍ഭത്തിന്റെ അവസാനനാളുകളില്‍ കോണി കയറുന്നത് ഒഴിവാക്കാം. കോണി കയറുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. ഇത് കുഞ്ഞിന് ദോഷം ചെയ്യും. കുഞ്ഞിനുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. കോണിയില്‍ നിന്നും വീഴാനുള്ള സാധ്യതയാണ്. ഇത് അമ്മക്കും കുഞ്ഞിനും കടുത്ത ദോഷം ചെയ്യും. കുഞ്ഞിന്റെ ഭാരം കൂടുന്തോറും അമ്മയുടെ ശരീരത്തിന്റെ പുറം ഭാഗത്ത് ഭാരം അനുഭവപ്പെടാന്‍ തുടങ്ങും. ഇത് കോണി കയറുമ്പോള്‍ തലകറക്കം ഉണ്ടാക്കും. കൂടാതെ അധികഭാരം കോണി കയറുമ്പോള്‍ വീഴാനുള്ള സാധ്യത. കാലില്‍ നീരുണ്ടെങ്കില്‍ കോണി കയറാന്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അത് നീരും വേദനയും വര്‍ദ്ധിപ്പിക്കും. ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ കോണി കയറുന്നത് കൊണ്ടു പ്രശ്‌നമില്ല. എന്നാല്‍ ഡോക്ടര്‍ ഇതിന് വിലക്കിയിട്ടുണ്ടെങ്കില്‍ കോണി കയാന്‍ ശ്രമിക്കരുത്. രക്തസ്രാവം ഉണ്ടെങ്കില്‍ കോണി കയറുന്നത് പൂര്‍ണ്ണമായി ഒഴിവാക്കണം. ഗര്‍ഭകാലത്തെ പ്രമേഹമുണ്ടെങ്കില്‍ അധികം ആയാസപ്പെടരുത്. മുന്‍പ് ഗര്‍ഭമലസല്‍ ഉണ്ടായിട്ടുണ്ടെങ്കിലും കടുത്ത തലകറക്കം ഉണ്ടായാലും കോണി കയറരുത്.
എന്നാല്‍ ഗര്‍ഭകാലത്ത് കോണി കയറുന്നത് ഒഴിവാക്കണം എന്നില്ല. ആരോഗ്യത്തിന് നല്ലതാണിത്. കോണി കയറുന്നത് ഒരു ശാരീരിക അദ്ധ്വാനമുള്ള ഒരു ജോലിയാണ്. ഇത് നടക്കാന്‍ പോകുന്നതു പോലെയോ വ്യായാമം ചെയ്യുന്നത് പോലെ ശരീരത്തിനു പ്രയോജനം ചെയ്യും. ദിവസം നാലു പടിക്കെട്ടു കേറുന്നത് രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായകമാകും. കോണി കയറുന്നത് ഗര്‍ഭകാല പ്രമേഹത്തിനുള്ള സാധ്യത കുറക്കുന്നു. ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ തന്നെ കോണി കയറുന്നത് ഒരു ശീലമാക്കിയാല്‍ പ്രമേഹം വരാനുള്ള സാധ്യത തുലോം കുറയുന്നു. എന്നാല്‍ ശ്രദ്ധിച്ചു വേണം കോണി കയറാനും ഇറങ്ങാനും. അരികിലുള്ള കമ്പിയഴികളില്‍ പിടിച്ചു കൊണ്ട് മാത്രം സാവധാനം കയറുകയും ഇറങ്ങുകയും ചെയ്യുക.

LIVE NEWS - ONLINE

  • 1
    5 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    6 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    13 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    15 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    15 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    15 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    16 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്