Friday, November 16th, 2018

ഗര്‍ഭിണികളിലെ ഉത്കണ്ഠ കുറക്കാന്‍ ഈ വഴികള്‍..

പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതും എല്ലാം ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു

Published On:Jun 27, 2018 | 9:00 am

ഗര്‍ഭകാലത്ത് ഏതൊരു സ്ത്രീക്കും ഉത്കണ്ഠ കൂടുതലായിരിക്കും. പ്രത്യേകിച്ച് ആദ്യത്തെ ഗര്‍ഭധാരണമാകുമ്പോള്‍. എന്നാല്‍ അനാവശ്യമായ ഉത്കണഠ കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. ശരിയാണ് ഗര്‍ഭിണികള്‍ക്ക് ഉത്കണ്ഠ കൂടുതലായിരിക്കും. കുഞ്ഞിന്റെ ഒരോ വളര്‍ച്ചാ ഘട്ടത്തിലും അമ്മമാര്‍ക്ക് കരുതലുണ്ടാകും. ഈ സമയങ്ങളില്‍ ഉത്കണഠ കൂടുതലാണെങ്കില്‍ ഡോക്ടറെ സമീപിക്കുന്നവരുമുണ്ട്. എന്നാല്‍
അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നിന്നും തന്നെ നമ്മുടെ മനസ്സിലെ ഉത്കണ്ഠയെ നമുക്ക് മാറ്റി നിര്‍ത്താം.
ആദ്യമായി വേണ്ടത് ഗര്‍ഭകാലത്തുണ്ടാകുന്ന ഉത്കണ്ഠ ഒരിക്കലും സ്വന്തം മനസ്സില്‍ തന്നെ വെയ്ക്കരുത്. നിങ്ങളുടെ അടുപ്പമുള്ള ബന്ധുക്കളോടോ ആരോടെങ്കിലും ഇത്തരം കാര്യങ്ങള്‍ പങ്കു വെയ്ക്കാന്‍ ശ്രമിക്കുക. ഗര്‍ഭകാലത്ത് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലും(ആരോഗ്യപരമായും,മാനസികപരമായും) ഡോക്ടറെ കാണുക. ഇത് ഉത്കണ്ഠ ഇല്ലാതാക്കും.
പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതും എല്ലാം ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നത് നല്ല ശീലമാണ്. ഗര്‍ഭകാലമാണെന്നു കരുതി ഒരിക്കലും വ്യായാമത്തിന് വിശ്രമം നല്‍കരുത്. ഇത് നമ്മുടെ ഉത്കണ്ഠയ്ക്ക് കൂട്ടുകയാണ് ചെയ്യുന്നത്. ഗര്‍ഭകാലത്ത് വിശ്രമം അത്യാവശ്യമാണ്. ജോലി ചെയ്യുന്നവരായാല്‍ പോലും ആയാസമായ ജോലികള്‍ ചെയ്യുരുത്. മനസ് ശാന്താമാക്കാന്‍ ശ്രമിക്കണം. ജോലി ടെന്‍ഷന്‍ പരമാവധി ഒഴിവാക്കുക.

LIVE NEWS - ONLINE

  • 1
    30 mins ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 2
    1 hour ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 3
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 4
    7 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 5
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 6
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 7
    9 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 8
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 9
    10 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല