Saturday, January 19th, 2019

ഗര്‍ഭിണികള്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു

Published On:Dec 31, 2018 | 9:07 am

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് പലപ്പോഴും ഗര്‍ഭകാലം. ചെറിയ തെറ്റ് പോലും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഭക്ഷണ കാര്യത്തതിലും ഗര്‍ഭിണി ഏറെ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമാണെങ്കില്‍ പോലും അത് പല അസ്വസ്ഥതകളും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാക്കുന്നു. ഗര്‍ഭിണികളില്‍ നെഞ്ചരിച്ചല്‍ പൊതുവെ നെഞ്ചെരിച്ചല്‍ പറയാം. എന്നാല്‍ ഇത് നിസ്സാരമായി കണരുത്. അധികവും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രശ്‌നമാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചല്‍ ഉണ്ടാക്കുന്നത്. ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.
പലരും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ചീസ്, റെഡ് മീറ്റ് തുടങ്ങിയവയെല്ലാം നെഞ്ചെരിച്ചിലിനെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ദഹന പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. കാപ്പിയിലും ചായയിലും ഉള്ള കഫീന്‍ ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റില്‍ കാപ്പിയും ചായയും കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.
ഗര്‍ഭിണികളില്‍ പലപ്പോഴും കഴിക്കാന്‍ ആഗ്രഹം തോന്നുന്ന ഒന്നാണ് പുളിയുള്ള ഭക്ഷണങ്ങള്‍. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. കാരണം നെഞ്ചെരിച്ചിലിന് കൂട്ടാന്‍ കാരണമാകുന്ന ഒന്നാണ് ഇത്. സിട്രസ് അടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. മാതള നാരങ്ങ, തക്കാളി, ഓറഞ്ച് തുടങ്ങിയവയൊന്നും വെറും വയറ്റില്‍ കഴിക്കരുത്. ഇതെല്ലാം നെഞ്ചെരിച്ചിലിന് കാരണമാകുന്നു. മുളക് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് സൂക്ഷിച്ച് വേണം. ഇത് നെഞ്ചെരിച്ചില്‍ ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാവുന്നു. നഞ്ചെരിച്ചിലിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് എരിവുള്ള ഭക്ഷണങ്ങള്‍.

LIVE NEWS - ONLINE

  • 1
    27 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു