Wednesday, September 26th, 2018

ഗര്‍ഭകാലത്ത് വയറ്റില്‍ ചൊറിച്ചില്‍, പരിഹരിക്കാം

ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന ചൊറിച്ചല്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാം

Published On:Aug 8, 2018 | 10:17 am

ഗര്‍ഭകാലത്ത് വയറ്റില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ വയറ്റില്‍ സംഭവിക്കുന്ന ചൊറിച്ചില്‍ കൂടുതലാവുമ്പോള്‍ അത് ഗുരുതരാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇത്തരം അവസ്ഥയില്‍ നല്ലൊരു ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല. ഗര്‍ഭകാലത്ത് വയറ്റിലെ ചര്‍മ്മം വികസിക്കുകയാണ് ചെയ്യുന്നത്. വയറ് വലുതാവുന്നതിനനുസരിച്ച് പല തരത്തില്‍ ചര്‍മ്മംവികസിക്കുന്നു. ഇതാണ് വയറ്റിലെ ചൊറിച്ചിലിന്റെ പ്രധാന കാരണം. ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും ഉണ്ടാവുന്നു. പ്രത്യേകിച്ച് ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥ ഉണ്ടാവുന്നു. ഇതാണ് പലപ്പോഴും ഈ അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിന് കാരണം. ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന ചൊറിച്ചല്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാം.
നല്ല മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങളെ ഫളപ്രദമായി നേരിടാന്‍ സഹായിക്കുന്നു. ഇത് ചൊറിച്ചില്‍ മാറ്റുന്നതിനും മറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പാടുകള്‍ക്കും ഇത് പരിഹാരം നല്‍കുന്നു.
കറ്റാര്‍ വാഴ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തിലെ ഇത്തരത്തിലുള്ള ഇറിറ്റേഷന്‍ മാറ്റുന്നു. മാത്രമല്ല വയറ്റിലുണ്ടാവുന്ന ഇത്തരം പാടുകളെ പെട്ടെന്ന് ഇല്ലാതാക്കാനും സഹായിക്കുന്നു.
വെളിച്ചെണ്ണ ഉപയോഗിച്ച് ഇത്തരം പ്രശ്നത്തെ നമുക്ക് ഫളപ്രദമായി നേരിടാവുന്നതാണ്. അല്‍പം വെളിച്ചെണ്ണ എടുത്ത് ഇത് വയറ്റിനു മുകളില്‍ തടവി വെക്കുക. ഇത് ചര്‍മ്മം വരണ്ട അവസ്ഥയും ചൊറിച്ചിലും മാറ്റുന്നു.
തണുപ്പ് വെക്കുന്നതും ഇത്തരം പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. അല്‍പം ഐസ് ക്യൂബോ മറ്റോ എടുത്ത് അത് സോക്സില്‍ വെച്ച് അതുകൊണ്ട് വയറ്റില്‍ അല്‍പനേരം തടവാം. ഇത് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    19 mins ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 2
    3 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 3
    6 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 4
    7 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 5
    7 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 6
    7 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    7 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    7 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    7 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല