Monday, June 17th, 2019

ഗര്‍ഭിണികള്‍ ഈ കാര്യങ്ങളെല്ലാം ഒഴിവാക്കണം..

ജങ്ക്ഫുഡുകള്‍ പോലുള്ള ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക

Published On:May 23, 2018 | 8:44 am

ഗര്‍ഭിണിയാണെന്ന് അറിഞ്ഞതു മുതല്‍ ഏതൊരു സ്ത്രീയും പിന്നീട് ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. അമ്മയുടെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യം കൂടി നോക്കേണ്ത് അത്യാവശ്യമാണ്. ഇരുവരുടേയും ആരോഗ്യത്തില്‍ ശ്രദ്ധിച്ചെല്ലെങ്കില്‍ രണ്ടു പേര്‍ക്കും ഒരുപോലെ ദോഷം ചെയ്യുന്നു. ഭക്ഷണം, ഉറക്കം, നടത്തം, എന്നനിങ്ങനെയുള്ള എല്ലലാ കാര്യത്തിലും ശ്രദ്ധ വേണം. ജീവിതത്തില്‍ അതുവരെ ചെയ്തു കൊണ്ടിരിക്കുന്ന പല ശീലങ്ങളും ഉപേക്ഷിക്കേണ്ടി വരും. പുതിയവ ശീലിക്കേണ്ടിയും വരും. അത്തരത്തതില്‍ ഗര്‍ഭിണികള്‍ ഒരു കാരണവശാലും ചെയ്യരുതാത്ത കാര്യങ്ങളുണ്ട്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ മാത്രമേ അത് കുഞ്ഞിനും ആരോഗ്യം നല്‍കുകയുള്ളൂ. ജങ്ക്ഫുഡുകള്‍ പോലുള്ള ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. മാത്രമല്ല ചില ഭക്ഷണങ്ങള്‍ പഴങ്ങള്‍ എന്നിവയൊന്നും ഗര്‍ഭാവസ്ഥയില്‍ കഴിക്കാന്‍ പാടില്ല. ഈ കാര്യങ്ങള്‍ ഡോക്ടറോഡ് ചോദിച്ച് മനസിലാക്കി അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. ഇതിലെ കഫീന്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ മോശമായി ബാധിക്കും. അതുകൊണ്ട് തന്നെ കാപ്പിയും ചായയും എല്ലാ വിധത്തിലും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
പുകവലി, മദ്യപാനം ഇത്തരം ദുശീലമുള്ളവര്‍ അത് ഒഴിവാക്കുക തന്നെ ചെയ്യണം. ഈ ശീലങ്ങല്‍ കുഞ്ഞിനെ ബാധിയ്ക്കും. മദ്യത്തിലെ രാസ വസ്തുക്കള്‍ കുഞ്ഞിനെ പലപ്പോഴും രോഗിയാക്കുന്നു. അതുകൊണ്ട് മദ്യപാനമെന്ന അവസ്ഥയെ പരമവാധി ഒഴിവാക്കുക. പുകലിക്കുന്നവരുടെ കൂടെയുള്ള ജീവിതവും അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യുന്നതാണ്. ഉയര്‍ന്ന അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ഗര്‍ഭാവസ്ഥയില്‍ മോശമാണ്. എക്സറേയും സിടി സ്‌കാനും എല്ലാം ഗര്‍ഭാവസ്ഥയില്‍ ചെയ്യുന്നത് റേഡിയേഷന്‍ ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കണം, ഇതും റേഡിയേഷന് കാരണാവുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    7 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    8 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    11 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    15 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    15 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    16 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി