Wednesday, September 19th, 2018

ഗര്‍ഭിണികള്‍ കരിക്കിന്‍വെള്ളം കുടിച്ചാല്‍..

കൃത്രിമമായ ഒരു ചേരുവകളും കരിക്കിന്‍വെള്ളത്തില്‍ ഇല്ല. ഗര്‍ഭിണികള്‍ക്കും വളര്‍ന്നുവരുന്ന ഭ്രൂണത്തിനും ഇത് വളരെ പ്രയോജനകരമാണ്

Published On:Apr 18, 2018 | 8:25 am

ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം കുടിക്കുന്നത്. പ്രത്യേകിച്ച് ഈ ചൂടുകാലങ്ങളില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. സാധാരണ പാനീയങ്ങളെ അപേക്ഷിച്ച് പ്രകൃതിയില്‍നിന്നും ലഭിക്കുന്ന ഏറ്റവും പോഷകഗുണമുള്ളതും, മായം കലരാത്തതുമായ ദ്രാവകമാണ് കരിക്കിന്‍വെള്ളം. ധാരാളം ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ ആരോഗ്യദായക പാനീയമാണ് കരിക്കിന്‍വെള്ളം. ഇത് ഗര്‍ഭിണികള്‍ കുടിക്കുന്നതും നല്ലതാണ്. ഗര്‍ഭകാലത്തെ ഛര്‍ദ്ദി, ക്ഷീണം, എന്നിവ പരിഹരിക്കാന്‍ കരിക്കിന്‍ വെള്ളം സഹായിക്കുന്നു. കൃത്രിമമായ ഒരു ചേരുവകളും ഇതില്‍ ഇല്ല. ഗര്‍ഭിണികള്‍ക്കും വളര്‍ന്നുവരുന്ന ഭ്രൂണത്തിനും ഇത് വളരെ പ്രയോജനകരമാണ്.
ഗര്‍ഭകാലത്ത് കരിക്കിന്‍വെള്ളം കുടിക്കുന്നത് ഭ്രൂണത്തിന്റെ വളര്‍ച്ചയെ മാത്രമല്ല, അതിനുവേണ്ടുന്ന മൊത്തത്തിലുള്ള സാഹചര്യങ്ങളെയും പോഷിപ്പിക്കുന്നു. ഗര്‍ഭാവസ്ഥയുടെ മൂന്നാംമാസം സേവിക്കുന്ന കരിക്കിന്‍വെള്ളം ഗര്‍ഭാശയദ്രവത്തെ സമ്പുഷ്ടമാക്കുകയും അങ്ങനെ രക്തത്തിന്റെ അളവും രക്തചംക്രമണവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്ത് സാധാരണയായി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഭാരം വര്‍ദ്ധിക്കുവാന്‍ സാദ്ധ്യതയുണ്ട്. ആവശ്യമില്ലാത്ത കൊളസ്ട്രോളിനെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ഭാരത്തെ ക്രമീകരിച്ചുനിറുത്തുവാന്‍ കരിക്കിന്‍ വെള്ളത്തിന് കഴിയും.
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളാണ് നെഞ്ചെരിച്ചില്‍, മലബന്ധം, ദഹനക്കുറവ് തുടങ്ങിയവ. ഈ കാലയളവില്‍ ഹോര്‍മോണില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവയ്ക്ക് കാരണം. കരിക്കിന്‍വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന നാരുഘടകങ്ങള്‍ ദഹനേന്ദ്രിയ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. അങ്ങനെ ദഹനപ്രക്രിയ മെച്ചപ്പെടുന്നു, മാത്രമല്ല അമ്ലക്ഷാരനില ക്രമീകരിക്കപ്പെടുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യുന്നു. നിര്‍ജ്ജലീകരണം, ക്ഷീണം, തളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ കരിക്കിന്‍വെള്ളം കുടിക്കുകയാണെങ്കില്‍ വലിയതോതില്‍ ഊര്‍ജ്ജവും ഉന്‍മേഷവും ലഭിക്കും.കരിക്കിന്‍വെള്ളം സേവിക്കുന്നതിലൂടെ ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തികതയെ മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിലുണ്ടാകുന്ന ഗര്‍ഭകാല അടയാളങ്ങളെ കുറയ്ക്കുകയും ചെയ്യും.

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല