Sunday, September 23rd, 2018

അര്‍ജന്റീനക്ക് ഫ്രഞ്ച് പരീക്ഷ

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം

Published On:Jun 29, 2018 | 9:19 am

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി നോക്കൗട്ട് കാണാതെ പുറത്തായതൊഴിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ അട്ടിമറികളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ചവരെല്ലാം അവസാന 16ല്‍ എത്തി. നാളെ ഫ്രാന്‍സ്-അര്‍ജന്റീന മത്സരത്തോടെയാണ് പ്രീ ക്വാര്‍ട്ടര്‍ ആരംഭിക്കുക.
അര്‍ജന്റീന തപ്പിത്തടഞ്ഞ് നോക്കൗട്ടിലെത്തിയപ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഫ്രാന്‍സ് എത്തുന്നത്. അവാസ ഗ്രൂപ്പ് മത്സരത്തില്‍ പ്രമുഖര്‍ക്കെല്ലാം ഫ്രാന്‍സ് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ അര്‍ജന്റീന്ക്കു അവസാന മത്സരം മരണക്കളിയായിരുന്നു. മെസി, മഷരാനോ എന്നിവരടക്കം മഞ്ഞക്കാര്‍ഡ് കണ്ടതും അര്‍ജന്റീനക്കു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
നാളെ രണ്ടാം മത്സരത്തില്‍ ലൂയി സുവാരസിന്റെ ഉറുഗ്വെ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനെ നേരിടും. സോച്ചിയിലെ ഫിഷ്റ്റ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30 ന് ആണ് മത്സരം. ഞായറാഴ്ച സ്‌പെയിന്‍ ആതിഥേയരായ റഷ്യയെ നേരിടും. മോസ്‌കോയിലെ ലുഷ്‌നുകി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് ആണ് മത്സരം. അന്ന് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ നേരിടും.
തിങ്കാള്ചയാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്. സമാര അരീനയില്‍ മെക്‌സിക്കോയെ ബ്രസീല്‍ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് മത്സരം ആരംഭിക്കും. തിങ്കളാഴ്ച രണ്ടാം മത്സരത്തില്‍ ബല്‍ജിയം ജപ്പാനുമായി ഏറ്റുമുട്ടും. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ലൂക്കാക്കുവിന്റെ ബെല്‍ജിയം എത്തുന്നത്.
അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ച ആദ്യ കളി സ്വീഡനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലാണ്. അവസാന പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. മോസ്‌കോയില്‍ ഇന്ത്യന്‍ സമയം രാത്രി 11.30 ന് മത്സരം ആരംഭിക്കും.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    14 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    16 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    18 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    19 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    20 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി