Saturday, January 19th, 2019

പ്രയാഗ മാര്‍ട്ടിന്‍ കന്നടയിലേക്ക്

നവാഗതനായ വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്.

Published On:Nov 6, 2018 | 9:48 am

പ്രയാഗ മാര്‍ട്ടിന്‍ കന്നടയില്‍ അരങ്ങേറ്റം കുറിക്കുന്നു. സൂപ്പര്‍താരം ഗണേഷ് നായകനാകുന്ന ഗീതയിലൂടെയാണ് പ്രയാഗ കന്നടയില്‍ ചുവടുവെക്കുന്നത്. ഗീത ഒരു അഭിമാനകരമായ പ്രോജക്ട് ആണെന്നും ഗോള്‍ഡന്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഗണേഷിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും പ്രയാഗ പ്രതികരിച്ചു. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായെത്തിയ പ്രയാഗ പിന്നീട് അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല.
നവാഗതനായ വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. കര്‍ണാടകയും കൊല്‍ക്കത്തയുമാണ് പ്രധാന ലൊക്കേഷനുകള്‍.
സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഉള്‍ട്ടയാണ് പ്രയാഗയുടെ പുതിയ മലയാള ചിത്രം. ഗോകുല്‍ സുരേഷ് നായകനാകുന്ന ചിത്രത്തില്‍ അനുശ്രീ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീയുടെ സഹോദരിയായാണ് പ്രയാഗ എത്തുന്നത്. സിപ്പി ക്രിയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പിയാണ് നിര്‍മ്മാണം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു